കേരളത്തിലെ മഴ; സംസ്ഥാനത്തെ കബനി അണക്കെട്ട് നിറഞ്ഞു

ബെംഗളൂരു : വയനാട്ടിലും അതിർത്തി പ്രദേശങ്ങളിലും ഏതാനും ദിവസങ്ങളായി പെയ്യുന്ന കനത്തമഴയിൽ കർണാടകത്തിലെ കബനി അണക്കെട്ട് ഏതാണ്ട് നിറഞ്ഞു.

ഏതാനും അടികൂടി വെള്ളമുയർന്നാൽ അണക്കെട്ടിന്റെ പരമാവധിയിലെത്തും. ബുധനാഴ്ച 2,279.54 അടി ജലനിരപ്പാണ് അണക്കെട്ടിൽ രേഖപ്പെടുത്തിയത്.

2,284 അടിയാണ് അണക്കെട്ടിൽ ആകാവുന്ന പരമാവധി ജലനിരപ്പ്. ബുധനാഴ്ച 9,807 ക്യുസെക്സ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത്. 2,917 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് തുറന്നു വിട്ടത്.

  വിള്ളലല്ല, വെള്ളം കിനിഞ്ഞ പാട്’; വയനാട് ടൗൺഷിപ്പിലെ വീട് സന്ദർശിച്ച് മന്ത്രി കെ.രാജൻ

മൈസൂരുവിലെ കബനിപ്പുഴയിലാണ് അണക്കെട്ടും റിസർവോയറുമുള്ളത്. മേഖലയിൽ ജലസേചനത്തിനും കുടിവെള്ളത്തിനും ഉപയോഗിക്കുന്നത് ഇതിലെ വെള്ളമാണ്.

വേനലിലെ കടുത്ത വരൾച്ചക്ക് ശേഷമുണ്ടായ ജലസമൃദ്ധി കർഷകർക്ക് ആശ്വാസമായി.

മൈസൂരുവിനടുത്ത് മാണ്ഡ്യയിലുള്ള കെ.ആർ.എസ്.അണക്കെട്ടിലും ജലനിരപ്പുയർന്നു. വിജയനഗരയിലെ തുംഗഭദ്ര അണക്കെട്ടിലുൾപ്പെടെ കനത്ത കാലവർഷത്തിൽ നിറഞ്ഞുതുടങ്ങി.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us