സംസ്ഥാനത്ത് 155 പേർക്കുകൂടി ഡെങ്കിപ്പനി ബാധ; ആരോഗ്യവകുപ്പ് പനി ക്ലിനിക് ആരംഭിക്കും

ബെംഗളൂരു : സംസ്ഥാനത്ത് 155 പേർക്കുകൂടി ഡെങ്കിപ്പനി ബാധിച്ചു. ഇതിൽ 142 പേർ ചികിത്സ തേടി. 899 പേരെ പരിശോധിച്ചപ്പോഴാണിത്.

രോഗബാധിതരിൽ 107 പേരും ബെംഗളൂരുവിലാണ്. ഇതോടെ ഈ സീസണിൽ രോഗം ബാധിച്ചവർ 6831 ആയി. 343 പേർ ആശുപത്രികളിലുണ്ട്. ബെംഗളൂരുവിൽ ആകെ 1793 പേർക്ക് രോഗം ബാധിച്ചു.

  സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ട ‘അച്ചാമാസ്’ ജോഡികളിലെ രത്നമ്മ അന്തരിച്ചു

ഡെങ്കിപ്പനി വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ രോഗനിയന്ത്രണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പനി ക്ലിനിക്കുകൾ ആരംഭിക്കും.

പരിശോധനയ്ക്കും ചികിത്സയ്ക്കും ഇവിടെ സൗകര്യമൊരുക്കും. രോഗബാധ കൂടുതൽ കാണുന്നസ്ഥലങ്ങൾ കണ്ടെത്തി രോഗലക്ഷണം പ്രകടിപ്പിക്കുന്നവരെ ഉടൻ പരിശോധനയ്ക്ക് വിധേയമാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വ്യാപകമായ ബോധവത്കരണം നടത്താനും നിർദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ട്,
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts