ബെംഗളൂരുവില്‍ മഴ ശക്തമാകുന്നു; വരും ദിവസങ്ങളിലും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ബെംഗളൂരു: തുടര്‍ച്ചയായ മൂന്നാം ദിവസവും ബെംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തിറങ്ങി. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ നഗരത്തില്‍ അടുത്ത ഒരു ആഴ്ച കൂടി നേരിയതോ മിതമായതോ ആയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു.

ശനിയാഴ്ച രാവിലെ 8.30 മുതൽ രാത്രി 8.30 വരെയുള്ള സമയത്തിനുള്ളിൽ എച്ച്‌എഎൽ എയർപോർട്ട് നിരീക്ഷണ കേന്ദ്രത്തിൽ 5.4 മില്ലീമീറ്ററും ബെംഗളൂരു സിറ്റി നിരീക്ഷണ കേന്ദ്രത്തിൽ 4.4 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. കൂടാതെ ബെംഗളൂരു അർബൻ വെതർ സ്റ്റേഷനിൽ 4 മില്ലീമീറ്ററും ജികെവികെ ഓട്ടോമാറ്റിക് വെതർ സ്റ്റേഷനിൽ 13.5 മില്ലീമീറ്ററും മഴ പെയ്തിട്ടുണ്ട്.

ഞായർ, തിങ്കൾ ദിവസങ്ങളിൽ നഗരത്തിൽ പൊതുവെ മേഘാവൃതമായ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. ചില പ്രദേശങ്ങളിൽ ശക്തമായ കാറ്റോടു കൂടിയ (മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ) നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ പരമാവധി താപനില 29 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസും വരെയായി ഉയരാനും താഴാനും സാധ്യതയുണ്ടെന്ന് ഐഎംഡി വ്യക്തമാക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts