ഓട്ടോ ഡ്രൈവർ ആപ്പിൽ കണ്ടതിലും കൂടുതൽ പൈസ ചോദിച്ചു; പൈസ നൽകാൻ ആവശ്യപ്പെട്ട് പോലീസും 

ബെംഗളൂരു: നഗരത്തില്‍ ഓണ്‍ലൈൻ ആപ് വഴി ഓട്ടോറിക്ഷ വിളിച്ച്‌ ആപ്പിലായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പ് വൈറൽ.

ആപ്പില്‍ കാണിച്ചതിനേക്കാള്‍ വലിയ തുക ഡ്രൈവർ ആവശ്യപ്പെട്ടുവെന്നും അത് കൊടുക്കാൻ തയ്യാറാവാതെ വന്നപ്പോള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നായിരുന്നു പവൻ കുമാർ എന്നയാളുടെ എക്സ് പോസ്റ്റ്‌.

ഒടുവില്‍ പോലീസ് എത്തിയപ്പോള്‍ പോലീസും കാര്യം മനസിലാക്കാതെ പ്രതികരിച്ചുവെന്നാണ് ആരോപണം.

ഒല ആപ് വഴി ബ്രൂക് ഫീല്‍ഡില്‍ നിന്ന് കോറമംഗലയിലേക്കാണ് ഓട്ടോ വിളിച്ചത്.

ഇടയ്ക്ക് മഹാദേവപുരയില്‍ ഒരു സ്റ്റോപ്പുണ്ടായിരുന്നു.

292 രൂപയാണ് ആപ്പില്‍ കാണിച്ചത്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ 455 രൂപ ഡ്രൈവർ ആവശ്യപ്പെട്ടു.

ആപ്പില്‍ കാണിച്ചത് തെറ്റായ തുകയാണെന്നും പണം വേണമെന്നും ആവശ്യപ്പെട്ടെങ്കിലും യുവാവ് നല്‍കിയില്ല.

ഇതോടെ ബഹളവും അസഭ്യം പറച്ചിലും ഭീഷണിപ്പെടുത്തലും ആയി.

ഇതോടെ യുവാവ് പോലീസിനെ വിളിച്ചു. സംഭവം റെക്കോർഡ് ചെയ്യാനും തുടങ്ങി.

എന്നാല്‍ പോലീസ് എത്തിയപ്പോള്‍ ഡ്രൈവർ കന്നടയില്‍ സംസാരിക്കാൻ തുടങ്ങി.

മറ്റൊരു തരത്തില്‍ സംഭവം വളച്ചൊടിച്ചാണ് പോലീസിനെ അറിയിച്ചതെന്ന് യുവാവ് പറയുന്നു.

അത് കേട്ടപ്പോള്‍ പണം കൊടുക്കാനായിരുന്നു പോലീസിന്റെ നിർദേശവും. വിസമ്മതിച്ചപ്പോള്‍ ഡ്രൈവ‍ർ പാവമാണെന്നും 350 രൂപ കൊടുക്കണമെന്നുമായി പോലീസ്.

ഒപ്പം വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന ഉപദേശവും.

പണം കിട്ടുന്നത് വരെ പോലീസിന്റെ മുന്നില്‍ വെച്ച്‌ ഭീഷണി തുടർന്നു.

വീഡിയോ ഡിലീറ്റ് ചെയ്യാനും ആവശ്യപ്പെട്ടു.

ഒന്നിലും പോലീസ് ഇടപെട്ടില്ല. ഒടുവില്‍ ഇനി എന്തെങ്കിലും ഉണ്ടായാല്‍ വിളിക്കാൻ പറഞ്ഞ ശേഷം പോലീസും പോയി.

യുവാവ് വിഷയം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടെ ഒല അധികൃതർ വിഷയത്തില്‍ ഇടപെടുകയും വിവരങ്ങള്‍ തേടുകയും ചെയ്തു.

പിന്നാലെ ഡ്രൈവറെ സസ്പെൻഡ് ചെയ്തതതായും അധികമായി വാങ്ങിയ പണം കമ്പനി തിരികെ നല്‍കുകയും ചെയ്തു.

എന്നാല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്ന് ഡിലീറ്റ് ചെയ്യണമെന്നായിരുന്നു അവരുടെ ആവശ്യം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us