ഓട്ടോ യാത്ര യാത്രക്കാരുമായി തര്‍ക്കിക്കാറുണ്ടോ? അമിതനിരക്ക് ഈടാക്കിയാൽ ഇനി പിടിവീഴും; നിങ്ങൾക്കും പരാതി അറിയിക്കാം ഇങ്ങനെ

ബെംഗളുരു: ഓട്ടോ ഡ്രൈവര്‍ മാരും യാത്രക്കാരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കൂടി യതോടെ നിയമം കര്‍ശനമാക്കാന്‍ ട്രാഫിക് പൊലീസ്. വെരിഫിക്കേഷന്‍ സ്റ്റിക്കര്‍ പ്രദര്‍ശിപ്പിക്കാത്ത ഓട്ടോകളുടെ പെര്‍മിറ്റ് റദ്ദാക്കും.
യാത്രക്കാരില്‍ നിന്ന് അധിക നിരക്ക് ഈടാക്കുന്നത് സംബന്ധിച്ചുള്ള പരാതികള്‍ കൂടിയതിനെ തുടര്‍ന്നാണ് നടപടി. വെബ് ഓട്ടോകളില്‍ ഉള്‍പ്പെടെ നിയമാനുസൃതമായ നിരക്കിനെക്കാള്‍ മൂന്നിരട്ടി വരെ അധിക തുക ഈടാക്കുന്നുണ്ട്.

ഡിസ്‌പ്ലേ കാര്‍ഡില്‍ ക്യുആര്‍ കോഡ് വേണം

ഓട്ടോ ഡ്രൈവര്‍മാരുടെ ഓട്ടോ പേരും വിലാസവും പ്രദര്‍ശിപ്പിക്കുന്ന ഡിസ്‌പ്ലേ കാര്‍ഡില്‍ ക്യൂ ആര്‍ കോഡ് ഉറപ്പ് വരുത്തും. ഇത് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് പരാതികള്‍ ട്രാഫിക് പൊലീസിന്റെ ‘അസ്ത്രം’ ആപ് വഴി നല്‍കാം. വാടകയ്‌ക്കെടുത്ത് ഓടിക്കുന്ന ഓട്ടോകളിലും ഡ്രൈവറുടെ വിവരങ്ങള്‍ ഉള്‍പ്പെ ടുത്തണം. 2005ലാണ് നഗരപരി ധിയിലെ ഓട്ടോകളില്‍ ഡിസ്‌പ്ലേ കാര്‍ഡ് നിര്‍ബന്ധമാക്കിയത്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

ഡ്രൈവറുടെ മേല്‍വിലാസം, ഫോട്ടോ, ലൈസന്‍സ്, റജിസ്‌ട്രേഷന്‍ നമ്പര്‍ എന്നിവയാണ് ഡിസ്‌പ്ലേ കാര്‍ഡില്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 68000 ഡിസ്‌പ്ലേ കാര്‍ഡുകളാണ് പുതു ക്കിയത്. ട്രാഫിക് പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് കാര്‍ഡ് പുതുക്കി നല്‍കുന്നത്.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

നഗര യാത്ര കൂടുതല്‍ പരിസ്ഥിതി സൗഹൃദമാകാന്‍ 5 വര്‍ഷത്തിനു ള്ളില്‍ 1.5 ലക്ഷം സിഎന്‍ജി, ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് കുടി പെര്‍മിറ്റ് നല്‍കാനാണു ഗതാഗത വകുപ്പ് ലക്ഷ്യമിടുന്നത്. ഫോര്‍ സ്‌ട്രോക്ക് ഭാരത് സ്റ്റേജ്-6 എന്‍ ജിന്‍ ഘടിപ്പിച്ച ഓട്ടോറിക്ഷകള്‍ ക്കാണു നിലവില്‍ പെര്‍മിറ്റ് നല്‍ കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
[masterslider id="10"]

Related posts