ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അവഗണിച്ചു; കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംബന്ധിച്ച് വിവാദം

കൊച്ചി : കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം സംബന്ധിച്ച് വിവാദം.

ട്രാൻസ്ജെൻഡർ കമ്മ്യൂണിറ്റിയുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സ്ത്രീക്ക് നൽകിയതിനോട് യോജിക്കാനാവില്ലെന്ന് നടിയും ട്രാൻസ്ജെൻഡർ മോഡലുമായ റിയ ഇഷ.

മറ്റുള്ള അവാർഡുകൾ സ്ത്രീപുരുഷന്മാർക്ക് നൽകിയപ്പോൾ ട്രാൻസ് ജെൻഡേർസിനെ സർക്കാർ അവഗണിച്ചു.

ട്രാൻസ്ജെൻഡർമാർ തയ്യാറാക്കിയ സിനിമകളും ഇത്തവണ അവാർഡിന് അയച്ചിരുന്നു. എന്നാൽ അവയൊന്നും പരിഗണിക്കപ്പെട്ടില്ല. ട്രാൻസ്ജെൻഡേർസ് കാറ്റഗറിയിൽ ആരും പരിഗണിക്കാൻ ഇല്ലായിരുന്നെങ്കിൽ ആ അവാർഡ് നൽകാതിരിക്കലായിരുന്നു ഉചിതം.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

ഈ വിഷയത്തിൽ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുകയാണെന്നും അദേർസ് എന്ന സിനിമയിലെ നായിക കൂടിയായ റിയ ഇഷ കോഴിക്കോട് മാധ്യമങ്ങളോട് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts