പിൻതുണ കുറഞ്ഞു;ബന്ദ് പിൻവലിച്ച് തടിതപ്പി വാട്ടാൾ നാഗരാജ്.

ബെംഗളൂരു: ഈ മാസം 12 ന് പ്രഖ്യാപിച്ച ബന്ദ് പിൻവലിച്ചതായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ അറിയിച്ചു.

കാവേരി മാനേജ്മെന്റ് ബോർഡ് രൂപീകരിക്കണം എന്ന സുപ്രീം കോടതിയുടെ വിധിയിൽ മെല്ലേപ്പോക്ക് തുടരുന്ന കേന്ദ്ര സർക്കാറിന്റെ സമീപനത്തിന് എതിരെ തമിഴ്നാട്ടിൽ വിവിധ സംഘടനകൾ കഴിഞ്ഞ ആഴ്ച ബന്ദ് പ്രഖ്യാപിച്ചിരുന്നു, അതേ ദിവസം തമിഴ്നാടിന്റെ വാദങ്ങൾക്ക് എതിരായി കന്നഡ ചാലുവാലി വാട്ടാൾ പക്ഷ നേതാവ് വാട്ടാൾ നാഗരാജിന്റെ നേതൃത്വത്തിൽ തമിഴ്നാട് അതിർത്തിയായ അത്തിബെലെയിൽ പ്രതിഷേധ പ്രകടനങ്ങളും നടത്തിയിരുന്നു, അതിനോടനുബന്ധിച്ച് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയ നാഗരാജ് 12 ന് കർണാടക ബന്ദ് പ്രഖ്യാപിക്കുകയായിരുന്നു.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

മെയ് 3 ന് മുൻപായി കാവേരി മാനേജ്മെന്റ് രൂപീകരണവുമായി ബന്ധപ്പെട്ട് ഡ്രാഫ്റ്റ് തയാറാക്കാൻ സുപ്രീം കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

“ഞങ്ങൾ മുൻപ് ആഹ്വാനം ചെയ്ത ബന്ദ് പിൻവലിച്ചിരിക്കുന്നു, സുപ്രീം കോടതിയുടെ നിർദ്ദേശത്തിന് ശേഷം കേന്ദ്ര സർക്കാർ ഇതുവരെ ഒന്നും വ്യക്തമാക്കിയിട്ടില്ല, അത് പ്രകാരം മെയ് 3 ന് മുൻപ് ഒന്നും സംഭവിക്കാനുള്ള സാദ്ധ്യത ഇല്ല. ഞങ്ങൾ പ്രതിഷേധം നിർത്താനൊന്നും പോകുന്നില്ല അത് ഇനിയും തുടരും, അതേസമയം സംസ്ഥാനത്ത് പരീക്ഷകൾ നടക്കുമ്പോൾ ആളുകളെ ബുദ്ധിമുട്ടിക്കാൻ ഞങ്ങൾ തയ്യാറല്ല “വാട്ടാൾ നാഗരാജ് നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

  ഓർമ്മച്ചിത്രങ്ങളിലേക്ക് ബെംഗളൂരുവിന്റെ കുറ്റാന്വേഷണ കഥകളിലെ 'മജസ്റ്റിക്' സാന്നിധ്യം;

അതേ സമയം കർണാടകയിലെ റൈത്ത സംഘടനകൾ എല്ലാം 12 ന് ബന്ദ് നടത്തുന്നതിന് എതിരായിരുന്നു, ബന്ദ് പിൻവലിച്ചതിന് ഇതും ഒരു കാരണമാകാം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
[masterslider id="10"]

Related posts