ബെംഗളൂരു-മംഗളൂരു ദേശീയ പാതയിൽ അപകടം ; 4 യുവാക്കൾക്ക്‌ ദാരുണാന്ത്യം

ബെംഗളൂരു: ഹാസനിൽ ബെംഗളൂരു-മംഗളൂരു ദേശീയ പാത 75ൽ സകലേശ്പൂർ താലൂക്കിലെ ഈശ്വരഹള്ളി കുടിഗെയ്ക്ക് സമീപം  എംയുവിയും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

കുപ്പഹള്ളിയിലെ ചേതൻ (22), ഗുഡ്ഡനഹള്ളിയിലെ അശോക് (21), തട്ടേക്കരെയിലെ പുരുഷോത്തം (23), ഹാസൻ നഗരത്തിനടുത്തുള്ള ചിഗലുരു ഗ്രാമങ്ങളിലെ ദിനേശ് (20) എന്നിവരാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. 

മരിച്ചവരെല്ലാം സുഹൃത്തുക്കളായിരുന്നു, സക്‌ലേഷ്പൂരിലേക്ക് ജോളി റൈഡിന് പോകുമ്പോഴാണ് അപകടമുണ്ടായത്.

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ടിപ്പറിൽ ടൊയോട്ട ഇന്നോവ ഇടിക്കുകയായിരുന്നു.

അരമണിക്കൂറോളം വാഹനഗതാഗതം തടസ്സപ്പെട്ടതോടെ ആളൂർ പോലീസ് ഗതാഗതം പുനസ്ഥാപിച്ചു.

കാറിന്റെ തകർന്ന അവശിഷ്ടങ്ങളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കാൻ പോലീസിന് വളരെ ബുദ്ധിമുട്ടി.

കാറിന്റെ പകുതി ഭാഗം ടിപ്പറിനടിയിൽ കുടുങ്ങിയതിനാൽ ക്രെയിനിന്റെ സഹായത്തോടെയാണ് കാറും ടിപ്പറും വേർപെടുത്തിയത്. 

പോലീസ് ടിപ്പർ പിടിച്ചെടുത്ത് മൃതദേഹങ്ങൾ ഹാസനിലെ മോർച്ചറിയിലേക്ക് മാറ്റി. കേസെടുത്ത് അന്വേഷണം നടക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us