വിനായകനെ ചോദ്യം ചെയ്തു; നടന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ്

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമത്തിലുടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്തു. കലൂരിലെ ഫ്‌ലാറ്റിലെത്തിയാണ് ചോദ്യം ചെയ്തത് ഫോണ്‍ പിടിച്ചെടുത്തു.

പെട്ടെന്നുണ്ടായ പ്രകോപനത്താലാണ് ഫെയ്സ്ബുക്ക് ലൈവ് നടത്തിയതെന്നും ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും വിനായകൻ പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

വിശദമായ ചോദ്യം ചെയ്യലിനായി മൂന്ന് ദിവസത്തിനകം സ്‌റ്റേഷനില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

  ഓണം വരാൻ 2 മാസം; ബെംഗളൂരു മലയാളികൾ ഇപ്പഴേ 'വഴിയിൽ'; മിനിറ്റുകൾക്കുള്ളിൽ ടിക്കറ്റുകൾ തീർന്നു, പല ട്രെയിനുകളിലും ഇനി 'റിഗ്രറ്റ്'! റിസർവേഷൻ നില അറിയാൻ വായിക്കാം

വീട് ആക്രമിച്ചെന്ന പരാതി പിന്‍വലിക്കുകയാണെന്നും വിനായകന്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഉമ്മൻ ചാണ്ടിയുടെ വിലാപയാത്ര നടക്കുന്നതിനിടെയാണ് വിനായകൻ ഫെയ്സ്ബുക്ക് ലൈവിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചത്.

ഇതിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു. പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിനായകനെതിരെ കേസെടുത്തിട്ടുള്ളത്.

അതിനിടെ വിനായകനെതിരേ ചലച്ചിത്ര സംഘടനകള്‍ നടപടിക്കൊരുങ്ങിയിരിക്കുകയാണ്. വിനായകനെ സിനിമയില്‍ നിന്ന് തല്‍ക്കാലത്തേക്കു മാറ്റി നിര്‍ത്തുന്നതടക്കമുള്ള നടപടികളാണ് ആലോചിക്കുന്നത്. പൊലീസ് നടപടി വന്ന ശേഷം തീരുമാനം എടുക്കാനാണ് ആലോചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊന്നു; ഓൺലൈൻ ടാക്സി ഡ്രൈവർ പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
[masterslider id="10"]

Related posts