വാട്സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാൻ പതാക പോസ്റ്റ്‌ ചെയ്തു ; ഹിജാബ് വിവാദം

ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി കോളേജിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ സഹ്യാദ്രി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ചത്. ഇതിനെത്തുടര്‍ന്ന് ഇന്നലെ കോളേജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കോളേജില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്‌മെൻഡിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്ന് കോളേജ്…

Read More