വാട്സ്ആപ്പ് ഗ്രൂപ്പിൽ പാക്കിസ്ഥാൻ പതാക പോസ്റ്റ്‌ ചെയ്തു ; ഹിജാബ് വിവാദം

ബെംഗളൂരു: ഹിജാബ് വിവാദത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥിനി കോളേജിന്റെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്തു. ശിവമോഗ ജില്ലയിലെ സഹ്യാദ്രി സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് കോളേജ് ഗ്രൂപ്പില്‍ പാക്കിസ്ഥാന്‍ പതാക പോസ്റ്റ് ചെയ്ത് വിവാദം സൃഷ്ടിച്ചത്.

ഇതിനെത്തുടര്‍ന്ന് ഇന്നലെ കോളേജിൽ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. വിദ്യാര്‍ത്ഥിനിക്കെതിരെ നടപടിയെടുക്കണമെന്ന് എബിവിപിയും ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്നും കോളേജില്‍ നിന്ന് പിരിച്ചുവിടണമെന്നുമാണ് വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോളേജ് മാനേജ്‌മെൻഡിന്റെ ഭാഗത്തു നിന്നും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

  പ്രണയം നിരസിച്ചു; യുവാവിന്റെ സഹോദരന്റെ കുത്തേറ്റ നാലാം വർഷ നിയമ വിദ്യാർത്ഥിനി മരിച്ചു

വിഷയത്തില്‍ നിയമോപദേശം തേടുകയാണെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു. യൂണിവേഴ്‌സിറ്റി അധികൃതര്‍ ഒരു മെമ്മോറാണ്ടം സ്വീകരിക്കുകയും വിദ്യാര്‍ത്ഥിക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഇതേ രീതിയിൽ ഇന്ത്യൻ പതാക ഒരു വിദ്യാർത്ഥിനി വാട്സ്ആപ്പ് ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തിരുന്നു. ഇതിനു മറുപടി എന്ന കണക്കെയാണ് ഇപ്പോൾ പാക്കിസ്ഥാൻ പതാക പോസ്റ്റ്‌ ചെയ്തതെന്ന് വിദ്യാർത്ഥികൾ ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts