ഇത് അവസാന വിവാഹമെന്ന് നടൻ ബാല 

ഇത് തന്റെ അവസാനത്തെ വിവാഹമെന്ന് നടൻ ബാല.

പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കാനെത്തിയപ്പോഴാണ് ഭാര്യയെ വേദിയില്‍ നിർത്തി താരം പൊട്ടിച്ചിരിയോടെ സെല്‍ഫ് ട്രോളടിച്ചത്.

സോഷ്യല്‍ മീഡിയയിലെ ട്രോളുകളെല്ലാം കണ്ടെന്നും. ഭാര്യയോട് ഇതേക്കുറിച്ച്‌ ചോദിച്ചപ്പോള്‍ അവള്‍ പ്രശ്നമൊന്നും ഇല്ലന്നാണ് പറഞ്ഞതെന്നും നടൻ വ്യക്തമാക്കി. കാരണമായി അവള്‍ പറഞ്ഞത് “മാമ എനക്ക് മലയാളം പുരിയാത് ഇല്ലേ” എന്നാണ്- ബാല പറഞ്ഞു.

  മേക്കേദാട്ടു പദ്ധതി: തമിഴ്‌നാടുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ഇതിനിടെ ടൈറ്റില്‍ ലോഞ്ചിനെത്തിയ ശ്രീനിവാസനുമായി ബാല സൗഹൃദം പങ്കിട്ടു.

ശ്രീനിവാസനോട് തന്റെ വിവാഹം കഴിഞ്ഞെന്ന് പറഞ്ഞ ബാല ഭാര്യയെ പരിചയപ്പെടുത്തികൊടുത്തു. എന്നാല്‍ ഭാര്യ എവിടെ എന്ന കൗണ്ടറാണ് ശ്രീനിവാസൻ അടിച്ചത്.

ഇരുവരും ശ്രീനിവാസന്റെയും ഭാര്യയുടെയും കാല്‍തൊട്ട് അനുഗ്രഹവും വാങ്ങി.

ഇന്ന് രാവിലെയായിരുന്നു ബാലയുടെയും മുറപെണ്ണായ കോകിലയുടെയും വിവാഹം. താരത്തിന്റെ മൂന്നാം വിവാഹമായിരുന്നു നടന്നത്. ഗായിക അമൃത സുരേഷ്, ഡോക്ടർ എലിസബത്ത് ഉദയൻ എന്നിവരാണ് മുൻ ഭാര്യമാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
[masterslider id="10"]

Related posts