ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേയ്ക്ക് സുപ്രീം കോടതി സ്‌റ്റേ

ഉത്തര്‍പ്രദേശ്: ഗ്യാന്‍വാപി മസ്ജിദിലെ സര്‍വ്വേ ബുധനാഴ്ച വരെ നിര്‍ത്തിവെക്കാന്‍ സുപ്രീംകോടതിയുടെ ഉത്തരവ്. പള്ളിക്കമ്മറ്റിയുടെ ഹര്‍ജി അടിയന്തിരമായി പരിഗണിക്കാന്‍ അലഹാബാദ് ഹൈക്കോടതിക്ക് സുപ്രീം കോടതി നിര്‍ദേശം നല്‍കി.

ശനിയാഴ്ച വൈകുന്നേരമാണ് വാരണാസി ജില്ലാകോടതി സര്‍വ്വേ നടത്താനുള്ള അനുമതി പുരാവസ്തു വിഭാഗത്തിന് നല്‍കിയത്.

തുടര്‍ന്ന് ഇന്ന രാവിലെ ഏഴ് മണി മുതല്‍ മസ്ജിദില്‍ സര്‍വ്വേ നടപടികളും ആരംഭിച്ചു. ഇതിന് പിന്നാലെയാണ് സര്‍വ്വേ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പള്ളിക്കമ്മിറ്റിക്ക വേണ്ടി അഭിഭാഷകന്‍ സുപ്രീംകോടതിയെ സമീപിച്ചത്. 45 മിനിറ്റ് നേരം വാദം കേട്ട ശേഷമാണ് കേടതി നിര്‍ണായക ഇടപെടല്‍ നടത്തിയത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

ബുധനാഴ്ച വൈകുന്നേരം 5 മണിവരെ സര്‍വ്വേ നടപടികള്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. പള്ളിക്കമ്മറ്റിക്ക് അലഹാബാദ് കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള സമയം നല്‍കണമെന്നും കോടതി പറഞ്ഞു. അതേസമയം ഈ വിഷയം അടിയന്തിരമായി പരിഗണിക്കണമെന്ന് അഹലാബാദ് കോടതിക്ക് സുപ്രീംകോടതി നിര്‍ദേശവും നല്‍കി.

അതേസമയം ഖനന നീക്കങ്ങളെ കുറിച്ച് ഹരജിക്കാര്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പള്ളിക്കുള്ളില്‍ അത്തരം നടപടികളിലേക്ക് ഇപ്പോള്‍ പോകുന്നില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചു. നിലവില്‍ അളക്കല്‍, ഫോട്ടോഗ്രാഫി, റഡാര്‍ പഠനം എന്നിവ മാത്രമാണ് ഇപ്പോള്‍ നടക്കുന്നതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ നിങ്ങൾ വാങ്ങുന്ന പൊട്ടേറ്റോ ചിപ്സ് സുരക്ഷിതമാണോ ? ഉപയോ​ഗിക്കുന്നത് ചീഞ്ഞ ഉരുളക്കിഴങ്ങും മലിനജലവും എന്ന് കണ്ടെത്തൽ
[masterslider id="10"]

Related posts