ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”

ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു. രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ്  ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു. വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. എൻ എസ് ആർട്ട്സ് ക്ലാസ്സിൽ…

Read More

നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ ബെംഗളൂരു നോർക്ക അപേക്ഷകൾ സമർപ്പിച്ചു

NANMA MALAYALI

ബെംഗളൂരു: ചന്ദാപുര ആനേക്കൽ പ്രദേശത്തുള്ള മലയാളി കൂട്ടായ്മയായ നന്മ മലയാളി കൾച്ചറൽ അസോസിയേഷൻ സമാഹരിച്ച നോർക്ക കർഡുകൾക്കുള്ള അപേക്ഷകൾ ബെംഗളൂരു നോർക്ക ഡെവലപ്പ്മെന്റ് ഓഫീസർ റീസ രഞ്ജിത്തിന് കൈമാറി. നന്മയുടെ രക്ഷാധിരികളായ ജിൻസ് അരവിന്ദ്, വിശ്വാസ് എ എം, പ്രസിഡന്റ് നീരജ് പണിക്കർ, ട്രഷറർ പ്രവീൺകുമാർ എന്നിവരാണ് നോർക്ക ബെംഗളൂരു ഓഫിസിലെത്തി അപേക്ഷകൾ സമർപ്പിച്ചത്. ബെംഗളൂരുവിലെ മലയാളികളുടെ ഉന്നമനത്തിനായി നോർക്ക ചെയ്യുന്ന സംഭാവനകളെ നന്മ അഭിനന്ദിച്ചു. കേരള സർക്കാരിന്റെ നോർക്ക ചെയ്തുവരുന്ന ക്ഷേമ പദ്ധതികൾ കേരളത്തിന് പുറത്തുള്ള എല്ലാ മലയാളികൾക്കും ഉപകാരപ്പെട്ടതാണെന്ന് നന്മ അറിയിച്ചു.

Read More
Click Here to Follow Us