ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം ; ഡ്രൈവർ മരിച്ചു

ബെംഗളൂരു: കര്‍ണാടക എസ്.ആര്‍.ടി.സി. ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ ഹൃദയാഘാതത്താല്‍ മരിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്രോള്‍ പമ്പിലേക്ക് പാഞ്ഞുകയറിയത് പരിഭ്രാന്തി പരത്തിയെങ്കിലും കണ്ടക്ടറുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. വിജയപുര ജില്ലയിലെ സിന്ദഗി നഗറിലാണ് സംഭവം.

കര്‍ണാട ആര്‍ ടി സിയുടെ ബസ് ഡ്രൈവര്‍ മുരിഗപ്പ അത്താനിയാണ് വാഹനം ഓടിക്കൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതത്താല്‍ മരിച്ചത്. കല്‍ബുര്‍ഗിയില്‍ നിന്ന് വിജയപുരയിലേക്ക് പോകുകയായിരുന്നു ബസ്.

ഹൃദയാഘാതം സംഭവിച്ച ഉടനെ നിയന്ത്രണം വിട്ട് പെട്രോള്‍ പമ്പിലേക്കാണ് വാഹനം ഓടിക്കയറിയത്. ഇത് പ്രദേശവാസികളെ ആകെ പരിഭ്രാന്തരാക്കി. എന്നാല്‍ ഇതിനകം തന്നെ ഡ്രൈവര്‍ മരണപ്പെട്ടിരുന്നു. സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.

  പഞ്ചനക്ഷത്ര ഹോട്ടലുകളിലെ 'രുചിരഹസ്യം' ചീഞ്ഞ പച്ചക്കറികളും മാരക രാസവസ്തുക്കളും! ബെംഗളൂരുവിൽ ഞെട്ടിക്കുന്ന റെയ്ഡ്

ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിക്കുന്നതിന് മുമ്പ് വഴിയില്‍ വെച്ച്‌ ബസിന്റെ ഹെഡ്‌ലൈറ്റിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ യാത്രക്കാരെ അടുത്തുള്ള ഡിപ്പോയില്‍ ഇറക്കി വിട്ട ശേഷമായിരുന്നു ബസ് യാത്ര തുടര്‍ന്നത്. എന്നാല്‍ വഴിയില്‍ വെച്ച്‌ ഡ്രൈവര്‍ക്ക് ഹൃദയാഘാതം സംഭവിച്ച്‌ ബസിന്റെ നിയന്ത്രണം വിടുകയായിരുന്നു.

ഉടൻ തന്നെ ബസില്‍ ഉണ്ടായിരുന്ന കണ്ടക്ടര്‍ ശരണു തകാലി ബ്രേക്കിട്ട് ബസ് നിയന്ത്രിക്കുകയായിരുന്നു. കണ്ടക്ടറുടെ ഇടപെടലിലൂടെ വൻ ദുരന്തമാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അഫ്‌സല്‍പുര്‍ ഡിപ്പോയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്തെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 15 മണിക്കൂർ കാവേരി കുടിവെള്ള വിതരണം തടസ്സപ്പെടും; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജലബോർഡ്
[masterslider id="10"]

Related posts