ഭാഷ ഏതായാലും കൂളായി ചാറ്റ് ചെയ്യാം; വാട്‌സ്ആപ്പിൽ വരുന്നത് വിപ്ലവകരമായ മാറ്റം; ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

ഡൽഹി: ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടെ ആശയവിനിമയം കൂടുതൽ ലളിതമാക്കാൻ പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. ചാറ്റിലെ സന്ദേശങ്ങൾ ഇനി തത്സമയം വിവർത്തനം ചെയ്യാൻ സഹായിക്കുന്ന ‘ഓട്ടോമാറ്റിക് ട്രാൻസ്ലേഷൻ’ സംവിധാനമാണ് വാട്‌സ്ആപ്പ് പരീക്ഷിക്കുന്നത്. ഇതോടെ, അപരിചിതമായ ഭാഷകളിൽ വരുന്ന സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും മറ്റ് ആപ്പുകളെ ആശ്രയിക്കേണ്ടി വരില്ല.

21 ഭാഷകളിൽ സേവനം ആദ്യഘട്ടത്തിൽ മലയാളം ഉൾപ്പെടെയുള്ള 21 പ്രധാന ഭാഷകളിൽ മെഷീൻ ട്രാൻസ്‌ലേഷൻ സൗകര്യം ലഭ്യമായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐ.ഒ.എസ് (iOS) പ്ലാറ്റ്‌ഫോമിലെ ഏറ്റവും പുതിയ ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പരീക്ഷണം പൂർത്തിയാകുന്നതോടെ വൈകാതെ തന്നെ എല്ലാ ഉപയോക്താക്കളിലേക്കും ഈ സേവനം എത്തും.

  ബന്ദിപ്പൂര്‍ കടുവകളെ കാണാം;പ്രതിദിനം 137 തവണ

പ്രവർത്തനം ഇങ്ങനെ ഉപയോക്താക്കൾക്ക് തങ്ങളുടെ ചാറ്റ് വിൻഡോയിൽ തന്നെ ഈ ഫീച്ചർ ആക്ടിവേറ്റ് ചെയ്യാം. മെസ്സേജുകൾ തനിയെ വിവർത്തനം ചെയ്യപ്പെടുന്ന ‘ഓട്ടോമാറ്റിക്’ മോഡിന് പുറമെ, ആവശ്യമുള്ള സന്ദേശങ്ങൾ മാത്രം തിരഞ്ഞെടുത്ത് വിവർത്തനം ചെയ്യാവുന്ന ‘മാനുവൽ’ ഓപ്ഷനും ലഭ്യമാകും. സന്ദേശങ്ങൾ കോപ്പി ചെയ്ത് ഗൂഗിൾ ട്രാൻസ്‌ലേറ്റിലോ മറ്റോ പേസ്റ്റ് ചെയ്യേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ പുതിയ നീക്കം സഹായിക്കും.

നിലവിൽ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനും, ഹൈ ക്വാളിറ്റി ചിത്രങ്ങൾ അയക്കാനുമുള്ള ഫീച്ചറുകൾ അവതരിപ്പിച്ചതിന് പിന്നാലെയാണ് വാട്‌സ്ആപ്പിന്റെ ഈ വലിയ ചുവടുവെപ്പ്. ഇംഗ്ലീഷ്, ഹിന്ദി തുടങ്ങിയ ഭാഷകൾക്ക് പുറമെ പ്രാദേശിക ഭാഷകൾക്കും മുൻഗണന നൽകുന്നതിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

വാട്‌സ്ആപ്പിന്റെ ഓട്ടോമാറ്റിക് ചാറ്റ് ട്രാന്‍സലേഷന്‍: ഇത് എങ്ങനെ പ്രവര്‍ത്തിക്കും?

  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

വാബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് അനുസരിച്ച്, വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ ബില്‍ഡില്‍ ചാറ്റ് വിന്‍ഡോയിലെ ‘ചാറ്റ് ട്രാന്‍സലേഷന്‍’ ടോഗിളിലേക്കുള്ള റഫറന്‍സുകള്‍ ഉള്‍പ്പെടുന്നു, ഇത് ആക്ടിവേറ്റ് ചെയ്താല്‍ എല്ലാ പുതിയ ഇന്‍കമിങ് സന്ദേശങ്ങളും യാന്ത്രികമായി വിവര്‍ത്തനം ചെയ്യും. ഈ ടൂള്‍ വഴി, ഉപയോക്താക്കള്‍ക്ക് വിവര്‍ത്തനം ചെയ്യേണ്ട ഭാഷയും ഏത് ഭാഷയിലേക്കാണ് വിവര്‍ത്തനം ചെയ്യേണ്ടതെന്നും തെരഞ്ഞെടുക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാതെ തന്നെ ഫീച്ചര്‍ ഉപയോഗിക്കാം. സാധാരണ വാട്‌സ്ആപ്പ് സന്ദേശങ്ങളെപ്പോലെ, വിവര്‍ത്തനം ചെയ്ത ചാറ്റുകളും എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ആയിരിക്കും. ആദ്യ ഘട്ടത്തില്‍ വാട്സ്ആപ്പിന്റെ ട്രാന്‍സലേഷന്‍ ഫീച്ചര്‍ ഏകദേശം 21 ഭാഷകളില്‍ ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ ഓഫ്ലൈനില്‍ ലഭ്യമാകാന്‍ ഉപയോക്താക്കള്‍ക്ക് ഭാഷാ പായ്ക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും കഴിയും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts