ജോലി സ്ഥലത്ത് കുഴഞ്ഞു വീണ 52-കാരന് രക്ഷകനായത് സഹപ്രവർത്തകൻ 

ബെംഗളൂരു : ജോലിസ്ഥലത്ത് കുഴഞ്ഞുവീണ 52-കാരൻ കൃത്യസമയത്ത് സി.പി.ആർ. നൽകി സഹപ്രവർത്തകൻ രക്ഷകനായി.

സ്വകാര്യകമ്പനി ജീവനക്കാരനായ മല്ലികാർജുൻ ഹിരേമത്താണ് ഓഫീസിൽ ജോലിക്കിടെ ഹൃദയാഘാതമുണ്ടായി കസേരയിൽ നിന്നുവീണത്.

സഹപ്രവർത്തകനായ ഹരീഷ് കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ മല്ലികാർജുനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനായി.

  ലോറിയും ക്രൂയിസറും കൂട്ടിയിടിച്ച് അപകടം; ഒരേ കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

തുടർന്ന് മല്ലികാർജുനെ സക്ര വേൾഡ് ആശുപത്രിയിലെത്തിച്ച് തുടർചികിത്സ നൽകി.

പരിശോധനയിൽ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തി വിദഗ്ധ ചികിത്സ ലഭ്യമാക്കുകയായിരുന്നു.

കൃത്യസമയത്ത് സി.പി.ആർ. നൽകിയതിനാൽ ജീവൻ രക്ഷിക്കാനായതെന്ന് ഡോക്ടർമാർ പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഞ്ഞ മെട്രോയിൽ കയറി ആരോഗ്യം വീണ്ടെടുക്കാം; ഐ.ഐ.എസ്.സി പഠനത്തിലെ വിവരങ്ങൾ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts