ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം

ബെംഗളൂരു: നഗരത്തിന് സമീപം റാംപൂരിലെ മാലിന്യ സംഭരണശാലയിലുണ്ടായ വൻ തീപിടുത്തം ജനങ്ങളെ പരിഭ്രാന്തിയിലാഴ്ത്തി.

ദൊഡ്ഡഗുബ്ബി ഗ്രാമപഞ്ചായത്ത് പരിധിയിൽ ഉൾപ്പെടുന്ന റാംപൂർ ഗ്രാമത്തിലെ മാലിന്യ സംസ്കരണ കേന്ദ്രത്തിലാണ് വ്യാഴാഴ്ച തീപിടുത്തമുണ്ടായത്.

പത്തു കിലോമീറ്ററോളം ദൂരത്തിൽ കനത്ത പുക ദൃശ്യമാകുന്ന രീതിയിൽ തീ അതിവേഗം പടർന്നത് പ്രദേശത്ത് വലിയ ആശങ്കയ്ക്ക് കാരണമായി.

  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല

അഗ്നിശമന സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാൻ മണിക്കൂറുകളോളം പരിശ്രമിച്ചു. വായുവിൽ പടരുന്ന കനത്ത പുക കാരണം സമീപവാസികൾക്ക് ശ്വസനതടസ്സവും കാഴ്ചമറയുന്ന സാഹചര്യവും നേരിടേണ്ടി വന്നു.

തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ലെങ്കിലും വൻതോതിലുള്ള പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കത്തിനശിച്ചതായാണ് വിവരം. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേനയും പോലീസും ഊർജിതമായി തുടർന്നു വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 500 രൂപയുടെ ബിരിയാണി, കിട്ടുന്നത് 350 രൂപയ്ക്ക്! ഹോട്ടലുടമകളുടെ വയറ്റത്തടിച്ച് ഓൺലൈൻ ഭീമന്മാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
[masterslider id="10"]

Related posts