ബെംഗളൂരു: ഹൃദയാഘാതങ്ങൾ കാരണം കോവിഡ് വാക്സിനാണെന്ന പ്രസ്താവനയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ.
ഇന്ത്യൻ ശാസ്ത്രജ്ഞരേയും സ്റ്റാർട്ട് അപുകളേയും അപമാനിക്കുന്ന പ്രസ്താവനയാണ് സിദ്ധരാമയ്യയിൽ നിന്നും ഉണ്ടായത്.
ലോകത്തിന്റെ ഫാർമസിയായ ഒരു രാജ്യത്തിന്റെ മുഖ്യമന്ത്രിയിൽ നിന്നാണ് ഇത്തരമൊരു പ്രസ്താവന വന്നതെന്നത് ഖേദകരമായ കാര്യമാണെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി.
രാജ്യത്തിന് മുഴുവൻ സൗജന്യമായി വാക്സിൻ നൽകുകയാണ് ഇന്ത്യ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർണാടകയിലെ ഹാസനിൽ ഹൃദയാഘാതം മൂലം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്തെത്തിയിരുന്നു.
കോവിഡ് വാക്സിനാണോ മരണത്തിന് കാരണമെന്നത് പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
അതിവേഗത്തിൽ കോവിഡ് വാക്സിന് അനുമതി നൽകി വിതരണം ചെയ്തത് ചിലപ്പോൾ മരണങ്ങൾക്ക് കാരണമായിട്ടുണ്ടാകാമെന്ന് സിദ്ധരാമയ്യ എക്സിൽ കുറിച്ചിരുന്നു. വിഷയത്തെ രാഷ്ട്രീയവൽക്കരിക്കനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.