ഉന്നത പഠനത്തിനൊരുങ്ങുന്ന വിദ്യാർത്ഥികൾക്കായി വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചു.

ബെംഗളൂരു: ഉന്നതപഠനം നടത്തുന്ന വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് തിങ്കളാഴ്ച മുതൽ ആരംഭിച്ചതായി കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു. സംസ്ഥാനത്ത് 24,37,732 കുട്ടികൾ ഉന്നത പഠനം നടത്തുന്നുണ്ട്. “ഞങ്ങൾ ഇന്ന് മുതൽ വാക്സിനേഷൻ ആരംഭിക്കുകയാണ്.

ഉന്നത വിദ്യാഭ്യാസ ക്ലാസുകൾ പുനരാരംഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” ഡോ. കെ. സുധാകർ ബെംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്കും മുൻ‌ഗണനാ അടിസ്ഥാനത്തിൽ വാക്സിനേഷൻ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെമ്പെഗൗഡ ജയന്തി ആഘോഷത്തിനിടെ സംഘർഷം: എംഎൽഎയ്ക്ക് നേരെ ചെരിപ്പേറ്, ജെഡിഎസ് നേതാവടക്കം നാല് പേർ അറസ്റ്റിൽ
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts