പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം, രക്ഷകരായി എത്തിയത് ടിടിഇമാർ

മുംബൈ : ട്രെയിനിൽ വെച്ച് പത്തൊമ്പതുകാരിക്ക് ഹൃദയാഘാതം; കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കി രക്ഷകരായി രണ്ട് ടിടിമാർ.

നവി മുംബൈയിലെ ഐറോളിയിൽ നിന്ന് ലോക്കൽ ട്രെയിനിൽ കയറിയ 19 കാരിയായ പെൺകുട്ടിയ്ക്കാണ് ഹൃദയാഘാതം ഉണ്ടായത്. ഗാൻസോളി ആസ്ഥാനമായ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെൺകുട്ടി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. രണ്ട് ടിടിഇമാരുടെ ഇടപെടലാണ് കുട്ടിയുടെ ജീവൻരക്ഷിച്ചത്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

ട്രെയിൻ താനെയിലെത്തിയ ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി ഐസിയുവിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ ഹൃദയാഘാതം ഉണ്ടായതായി സ്ഥിരീകരിച്ചു. എന്നാൽ നേരിയതോതിലുള്ള ഹൃദയാഘാതമാണ് ഉണ്ടായതെന്ന് ഡോക്ടർമാർ പറയുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts