റീൽസിലൂടെ നഴ്‌സുമാരെ അപമാനിച്ചു; 11 എംബിബിഎസ് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ

ബെംഗളൂരു: കർണാടകയിലെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലെ നഴ്‌സുമാരെ അപമാനിക്കുന്ന തരത്തിൽ ഇൻസ്റ്റാഗ്രാം റീൽ ചെയ്തതിന് 11 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തു.

ഇതേതുടർന്ന് രണ്ടാം വർഷ ബാച്ചിലർ ഓഫ് മെഡിസിൻ, ബാച്ചിലർ ഓഫ് സർജറി (എംബിബിഎസ്) വിദ്യാർത്ഥികളെ ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതായി കോളേജ് പ്രിൻസിപ്പലിന്റെ ഉത്തരവിൽ പറയുന്നു.

ഒരു വിദ്യാർത്ഥി മറ്റ് കുറച്ച് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇൻസ്റ്റാഗ്രാം റീൽ പങ്കിട്ടു. വീഡിയോയിൽ, അവർ നമ്പേട നംബേഡ നർസെഗലന്ന നംബേഡ (നഴ്സുമാരെ വിശ്വസിക്കരുത്) എന്ന കന്നഡ ഗാനവും ഭദ്ര എന്ന സിനിമയിലെ മറ്റൊരു ഗാനവും അവതരിപ്പിക്കുന്നത് കാണാമായിരുന്നു. ഇതാണ് നഴ്‌സസ് അസോസിയേഷനെ ചൊടിപ്പിച്ച് നടപടി ആവശ്യപ്പെട്ടത്.

വീഡിയോയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും നഴ്സുമാർക്കും അപമാനകരവും ലജ്ജാകരവുമാണ് എന്ന് കർണാടക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കിംസ്) ഡയറക്ടർക്ക് എഴുതിയ കത്തിൽ കർണാടക നഴ്സസ് അസോസിയേഷൻ പറഞ്ഞു.

അതെസമയം ഉണ്ടായ കോലാഹലങ്ങളെ തുടർന്ന് റീൽ നിർമ്മിച്ച വിദ്യാർത്ഥികൾ ക്ഷമാപണം നടത്തി. റീലിലെ ദൃശ്യങ്ങൾ സാങ്കൽപ്പികവും വിനോദത്തിനായി മാത്രം നിർമ്മിച്ചതുമാണ് എന്നും വീഡിയോ കണ്ട് നഴ്‌സിംഗ് ജീവനക്കാർ വേദനിച്ചതായി മനസ്സിലാക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഞങ്ങൾ ക്ഷമ ചോദിക്കുന്നുവെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

അവരെ അപമാനിക്കലായിരുന്നില്ല ഞങ്ങളുടെ ഉദ്ദേശമെന്നും വീഡിയോയുടെ ഉള്ളടക്കത്തിൽ വേദനിച്ചവരോട് ഞങ്ങൾ ആത്മാർത്ഥമായ ക്ഷമാപണം നടത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ബെംഗളൂരു മലയാളികൾക്ക് വിനീത് ശ്രീനിവാസൻ്റെ സംഗീത സന്ധ്യ ആസ്വദിക്കാനുള്ള”കിടിലൻ”അവസരം! ഈ സുവർണാവസരം പാഴാക്കല്ലേ…

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us