3500 രൂപക്ക് വെറും 15 മിനുട്ട് കൊണ്ട് ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് വിമാനത്താവളത്തിൽ പറന്നെത്താം;നഗരം കാത്തിരുന്ന “തുമ്പി” അടുത്ത ആഴ്ച മുതൽ;എങ്ങനെ ബുക്ക് ചെയ്യണം?സമയപ്പട്ടിക? ഇവിടെ വായിക്കാം.

ബെംഗളൂരു: രാവിലെ ഏഴു മണിക്കുള്ള ഡൊമസ്റ്റിക് വിമാനം പിടിക്കാൻ ഒരു മണിക്കൂർ മുൻപെങ്കിലും വിമാനത്താവളത്തിലെത്തണം മറ്റൊരു രാജ്യത്തേക്ക് പറക്കാനാണെങ്കിൽ മൂന്ന് മണിക്കൂർ ,ഇത് ഇനി ഒരു ഇലക്ട്രോണിക് സിറ്റിയിൽ താമസിക്കുന്ന ആളുടെ കാര്യമാണെങ്കിൽ ഇതിലെല്ലാം ഒരു 3 മണിക്കൂറുകൂടി കൂട്ടണം, അതെ നഗരത്തിലെ ട്രാഫിക് പ്രവചനാതീതമാണ്, യാത്ര ചെയ്യേണ്ടതിന്റെ തലേദിവസം രാത്രി ഉറക്കമെന്നത് സ്വപ്നത്തിൽ മാത്രം!

ഇതിനെല്ലാം പരിഹാരമായാണ് ഹെലി ടാക്സി സർവീസിനെ കുറിച്ച് നമ്മൾ കേട്ടുകൊണ്ടിരുന്നത്, മലയാളിയായ ഗോവിന്ദ് നായർ ഡയറക്ടറായിട്ടുള്ള തുമ്പി ഏവിയേഷൻ ആണ് ഈ ഉദ്യമം ആദ്യമായി ഏറ്റെടുത്തത്.

സർവ്വീസ് അടുത്ത ആഴ്ച മുതൽ ആരംഭിക്കും, രണ്ട് ഷിഫ്റ്റുകളിലായാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുന്നത്, നഗരത്തിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന രാവിലെ 6:30 മുതൽ 9:30 വരെയും വൈകുന്നേരം 3:00 മണി മുതൽ 6:15 വരെയും മൂന്ന് റൗണ്ടുകൾ വീതം വിമാനത്താവള ത്തിനും ഇലക്ട്രോണിക് സിറ്റിക്കുമിടയിൽ സർവീസ് നടത്തും.

ഫോർ ബ്ലേഡ് ഒറ്റ എഞ്ചിൻ ബെൽ 407 വിഭാഗത്തിൽപ്പെട്ട രണ്ട് ഹെലികോപ്റ്ററുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. ആറു പേർക്ക് ഇരിക്കാം.

3500 രൂപയാണ് ഇപ്പോൾ ഒരു സർവ്വീസിന് ഈടാക്കുന്നത് ,ജി എസ് ടി അടക്കം അത് 4130 രുപയാകും, 15 കിലോ വരെയുള്ള ലഗേജ് ഈ നിരക്കിൽ കൂടെ കൊണ്ടുപോകാൻ കഴിയും, അതിൽ കൂടുതലുണ്ടെങ്കിൽ റോഡ് മാർഗം എത്തിക്കേണ്ടി വരും.

എങ്ങനെ ബുക്ക് ചെയ്യും ? ഹെലിടാക്സി എന്ന ആപ്പ് ആൻഡ്രോയിഡ് ഐഫോൺ വേർഷനുകൾ ലഭ്യമാണ് ഇതിലുടെ നമുക്ക് ആവശ്യമായ സർവ്വീസ് ബുക്ക് ചെയ്യാം. ബെംഗളൂരു ഇന്റർനാഷണൽ എയർ പോർട്ടുമുതൽ എച്ച് എ എൽ എയർപോർട്ട് വരെയുള്ള സർവ്വീസ് മാർച്ച് ഒന്ന് മുതൽ ആരംഭിക്കും.

” ഇത് വിജയകരമായി മുന്നോട്ടു പോകുകയാണെങ്കിൽ, എച്ച് എ എൽ ൽ നിന്ന് വൈറ്റ് ഫീൽഡിലേക്ക് ഒരു സർവ്വീസ് പരിഗണനയിലുണ്ട് ,വാരാന്ത്യ വിനോദ സഞ്ചാര ഇടങ്ങളായ വയനാട് ,ചിക്കമഗളൂരു തുടങ്ങിയ സ്ഥലങ്ങളിലേക്കും സർവീസ് നടത്താൻ പദ്ധതി ഉണ്ട്” ഗോവിന്ദ് നായർ അറിയിച്ചു.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us