ഫോറസ്‌റ്റ് ഓഫീസറെ മർദ്ദിച്ചു കൊന്നു; 5 പേർ അറസ്റ്റിൽ 

suicide

ബെംഗളൂരു: മദ്യശാലയോട് ചേർന്ന റസ്റ്റാറന്റില്‍ ബഹളമുണ്ടാക്കുന്നത് ചോദ്യം ചെയ്ത ഫോറസ്റ്റ് ഓഫിസറെ അഞ്ചംഗ സംഘം മർദിച്ചുകൊന്നു.

യാദഗിരി ജില്ലയില്‍ ഷഹാപുർ ടൗണില്‍ നടന്ന അക്രമത്തില്‍ ഷഹാപുറിലെ മഹേഷ് കനകട്ടിയാണ് (47) കൊല്ലപ്പെട്ടത്.

പ്രതികളായ കെ. രാജു (28), സി. രേഖുനായ്ക് (32), ടി. താരാസിങ് (36), എൻ. നര സിങ് (29), പി. പ്രകാശ് (33) എന്നിവരെ അറസ്റ്റ് ചെയ്തു.

  നന്ദി ഹിൽസിലും പരിസര പ്രദേശങ്ങളിലും കരടിക്കൂട്ടം; വിനോദസഞ്ചാരികൾക്കും നാട്ടുകാർക്കും കർശന ജാഗ്രതാ നിർദ്ദേശം

ഇവർ അഞ്ചുപേരും മഹേഷ് റസ്റ്റാറന്റില്‍ കയറിയപ്പോള്‍ മദ്യലഹരിയില്‍ ഉച്ചത്തില്‍ സംസാരിക്കുകയായിരുന്നു.

ശബ്ദം കുറക്കാനാവശ്യപ്പെട്ട മഹേഷും സംഘവും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിനെത്തുടർന്ന് മരക്കഷണം ഉപയോഗിച്ച്‌ ബോധം നശിക്കും വരെ തല്ലിയ സംഘം സ്ഥലം വിട്ടതായി പോലീസ് പറഞ്ഞു.

ഗുരുതര പരിക്കുകള്‍ കാരണം മഹേഷ് ആശുപത്രിയില്‍ മരിച്ചു.

സി.സി.ടി.വി ദൃശ്യങ്ങള്‍ പിന്തുടർന്നാണ് അക്രമികളെ പോലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
[masterslider id="10"]

Related posts