കല്ലട ബസ് അപകടം; ബസിന്റെ ഡ്രൈവർ കസ്റ്റഡിയിൽ 

കൊച്ചി: മാടവനയില്‍ സ്വകര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ കല്ലട ബസിന്റെ ഡ്രൈവർ അറസ്റ്റില്‍.

തമിഴ്‌നാട് തെങ്കാശി സ്വദേശി പാല്‍പ്പാണ്ടിയെയാണ് കസ്റ്റഡിയില്‍ എടുത്തത്.

അപകടത്തില്‍ പരിക്കേറ്റ പാല്‍പ്പാണ്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.

ബെംഗളുരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്നു കല്ലട ബസ്.

ഇന്ന് രാവിലെ അപകടത്തില്‍പ്പെട്ടത്.

സംഭവത്തില്‍ ബൈക്ക് യാത്രികനായ ഇടുക്കില്‍ വാഗമണ്‍ സ്വദേശി ജിജോ സെബാസ്റ്റ്യന്‍ മരണപ്പെട്ടു.

  ബെം​​ഗളുരുവിൽ ലോകകപ്പ് കളി പബ്ബിൽ കാണാം; പ്രവർത്തന സമയം നീട്ടി ബെംഗളൂരു പൊലീസ്

ഇടപ്പള്ളി- അരൂര്‍ ദേശീയ പാത ബൈപ്പാസില്‍ വച്ച്‌ ബസ് സിഗ്‌നല്‍ പോസ്റ്റിലിടിച്ച്‌ ബൈക്കിനുമുകളിലേക്ക് മറിയുകയായിരുന്നു.

ജിജോ സിഗ്‌നല്‍ കാത്തുനില്‍ക്കുകയായിരുന്നു.

കൊച്ചിയിലെ വസ്ത്രാലയത്തില്‍ ജീവനക്കാരനാണ് മരിച്ച ജിജോ സെബാസ്റ്റ്യന്‍.

ബസ് സിഗ്‌നലില്‍ വെച്ച്‌ പെട്ടെന്ന് ബ്രേക്ക് ഇടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.

42 യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നതെന്നാണ് സൂചന.

ബസില്‍ സഞ്ചരിച്ച 11 പേരെ തൊട്ടടുത്തുള്ള ലേക്ക് ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതില്‍ ആറു പേര്‍ സ്ത്രീകളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി

അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

ക്രെയിനുപയോഗിച്ചാണ് ബസ് ഉയര്‍ത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു
[masterslider id="10"]

Related posts