ഒലയുടെ ഇലക്ട്രിക്ക് കാർ വരുന്നു; ഒറ്റത്തവണ ചാർജ് ചെയ്താൽ 500 കി.മി വരെ സഞ്ചരിക്കാം

75-ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന ഓഗസ്റ്റ് 15ന് ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനൊരുങ്ങുകയാണ് ഒല. ഒരു തവണ ചാർജ് ചെയ്താൽ 500 കി.മി വരെ കാർ സഞ്ചരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഇന്ത്യയിലെ ഏറ്റവും സ്‌പോർട്ടിയസ്റ്റ് കാറായിരിക്കും ഇതെന്ന് ഒലയുടെ സിഇഒ ഭവിഷ് അഗർവാൾ പറഞ്ഞു.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

വാഹനം സെഡാൻ മോഡലിലായിരിക്കും പുറത്തിറങ്ങുന്നത്. സ്റ്റൈലിന് ഊന്നൽ നൽകുന്ന മോഡലിൽ U ആകൃതിയിലുള്ള ഹെഡ്‌ലാമ്പുകളും ബോണറ്റിന് കുറുകെയായി സ്ട്രിപ്പും നൽകിയിരിക്കും. 2170 ലിഥിയം അയോൺ സെല്ലിൽ നിന്ന് നിർമ്മിച്ച ബാറ്ററി പാക്കുകളായിരിക്കും ഒലയുടെ ഇലക്ട്രിക് കാറിന് കരുത്ത് പകരുന്നത്. വാഹനം വിപണിയിലിറങ്ങുക ലോകോത്തര ടെക്‌നോളജികൾ ഉൾപ്പെടുത്തിയാകും എന്നാണ് പുറത്ത് വരുന്ന സൂചന.

ഇലക്‌ട്രിക് കാറിന്റെ സൂചകമായ വില, സവിശേഷതകൾ, ചാർജിംഗ് സമയം എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഓഗസ്റ്റ് 15-ന് വെളിപ്പെടുത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ട്രാഫിക്കിൽ കുടുങ്ങില്ല, മെട്രോ സ്റ്റേഷനുകളിൽ ഇനി ജീവൻരക്ഷാ ആംബുലൻസുകളും ക്ലിനിക്കും റെഡി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ
[masterslider id="10"]

Related posts