‘മതനിരപേക്ഷത, ജനാധിപത്യം എന്നിവ സംരക്ഷിക്കാനുള്ള പോരാട്ടം തുടരാം’

തിരുവനന്തപുരം : നിയമസഭാ സ്പീക്കർ എം ബി രാജേഷ് 75-ാമത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. “സ്വതന്ത്ര ഇന്ത്യയുടെ ആധാരശിലകളായ മതനിരപേക്ഷത, ജനാധിപത്യം, ജനങ്ങളുടെ പരമാധികാരം, സോഷ്യലിസം, ഫെഡറൽ സിസ്റ്റം എന്നിവ സംരക്ഷിക്കുന്നതിനും സ്വതന്ത്ര ഇന്ത്യ ജനങ്ങൾക്ക് ഉറപ്പുനൽകുന്ന സ്വാതന്ത്ര്യം, നീതി, സമത്വം, സാഹോദര്യം എന്നിവ സാക്ഷാത്കരിക്കുന്നതിനും നമുക്ക് പോരാട്ടം തുടരാം. നമ്മുടെ 75-ാം വാർഷികത്തിൽ പുതുക്കേണ്ട പ്രതിജ്ഞയാണിത്,” രാജേഷ് പറഞ്ഞു.

  പിള്ളേര് മോഡിഫൈ ചെയ്യട്ടെ, പക്ഷേ കമ്പനി തന്ന സീറ്റ് കവറും സ്റ്റിക്കറും മാത്രം! കേരള പൂക്കി സിഎമ്മിന്റെ മാസ്സ് ഡയലോഗും കമ്മീഷണറുടെ ക്ലാസിക് റിപ്പോർട്ടും! അറിയാം 18 തരം മോഡിഫിക്കേഷൻ ഏതൊക്കെ എന്ന്

75-ാം വാർഷികാഘോഷത്തിന്‍റെ ഭാഗമായി സ്പീക്കർ എം.ബി.രാജേഷ് നാളെ രാവിലെ 9.00-ന് നിയമസഭാ വളപ്പിൽ ദേശീയപതാക ഉയർത്തും. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, ഡോ. ബി.ആർ.അംബേദ്കർ, കെ.ആർ.നാരായണൻ എന്നിവരുടെ പ്രതിമകളിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തും.

തുടർന്ന് സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, നിയമസഭാ സെക്രട്ടറി എന്നിവർ ആർ.ശങ്കരനാരായണൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ ജീവനക്കാർക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകും. തുടർന്ന് നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ ഗായകസംഘത്തിന്‍റെ ദേശഭക്തിഗാനവും സാംസ്കാരിക പരിപാടികളും ഉണ്ടായിരിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  താമരശ്ശേരി ചുരത്തിൽ പെട്ടെന്നൊരു നിരോധനം; രാത്രി 8 വരെ ഈ വണ്ടികൾക്ക് പ്രവേശനമില്ല, കാരണം ഇതാണ്!"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
[masterslider id="10"]

Related posts