ഇന്ത്യന്‍ യുദ്ധമേഖലയിലും ഇനി വനിതാ സാന്നിധ്യം. അവനി ചതുര്‍വേദി; യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിത.

ന്യൂഡല്‍ഹി: ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ യുദ്ധമേഖലയിലും വനിതാ സാന്നിധ്യം ഉറപ്പാക്കുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. വ്യോമസേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍ നിന്നാണ് അവനി പറന്നുയര്‍ന്നത്. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.  നേരത്തെ അവനി ചതുര്‍വേദിയും ഭാവന കാന്ത്, മോഹന സിംഗ് എന്നിവരും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കിയിരുന്നു.

  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ

ഹൈദരാബാദ് എയര്‍ ഫോഴ്‌സ് അക്കാദമിയില്‍ 150 മണിക്കൂറുകളോളം വിമാനം പറത്തി പരിശീലനത്തിന്‍റെ ആദ്യഘട്ടം വിജകരമായി പൂര്‍ത്തിയാക്കിയ ശേഷമാണ് അവനി ചതുര്‍വേദി സേനയുടെ ഭാഗമായത്.

പരീക്ഷണാടിസ്ഥാനത്തിലായിരുന്നു യുദ്ധമേഖലയിലേക്ക് വനിതകളെ തിരഞ്ഞെടുത്തത്. 2016-ലാണ് അവനി ചതുര്‍വേദി പരിശീലനം പൂര്‍ത്തിയാക്കിയത്. വ്യോമസേനയുടെ തീരുമാനം വിജയമായതോടെ ഇന്ത്യന്‍ വ്യോമസേന അടുത്ത ബാച്ചിലേക്കുള്ള മൂന്നു വനിതകളെ കൂടി തിരഞ്ഞെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ മുക്കി പലയിടത്തും കനത്ത മഴ; നഗരത്തിൽ വെളളക്കെട്ട് , അണ്ടർപാസുകൾ അടച്ചു, വൻ ഗതാഗതക്കുരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു
[masterslider id="10"]

Related posts