ഇന്ത്യന്‍ യുദ്ധമേഖലയിലും ഇനി വനിതാ സാന്നിധ്യം. അവനി ചതുര്‍വേദി; യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിത.

ന്യൂഡല്‍ഹി: ചരിത്രം തിരുത്തിക്കുറിക്കാന്‍ ഇന്ത്യന്‍ യുദ്ധമേഖലയിലും വനിതാ സാന്നിധ്യം ഉറപ്പാക്കുന്നു. ഇന്ത്യന്‍ വ്യോമസേനയില്‍ യുദ്ധവിമാനം ഒറ്റയ്ക്കു പറത്തുന്ന ആദ്യ വനിതാ പൈലറ്റായി മാറിയിരിക്കുകയാണ് അവനി ചതുര്‍വേദി. വ്യോമസേന അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ വ്യോമസേനയുടെ ഗുജറാത്തിലെ ജാംനഗര്‍ ബേസില്‍ നിന്നാണ് അവനി പറന്നുയര്‍ന്നത്. മിഗ്-21 ബിസോണ്‍ യുദ്ധവിമാനമാണ് അവനി ഒറ്റയ്ക്കു പറത്തിയതെന്ന് വ്യോമസേന അധികൃതര്‍ അറിയിച്ചു.  നേരത്തെ അവനി ചതുര്‍വേദിയും ഭാവന കാന്ത്, മോഹന സിംഗ് എന്നിവരും സേനയിലെ ആദ്യ വനിതാ പോര്‍വിമാന പൈലറ്റുകളായി പാസിംഗ് ഔട്ട പരേഡ് പൂര്‍ത്തിയാക്കിയിരുന്നു. ഹൈദരാബാദ് എയര്‍ ഫോഴ്‌സ്…

Read More