ഇ.പി.എഫ് പലിശ നിരക്ക് 8.55 ശതമാനമാക്കി കുറച്ചു

ന്യൂഡല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇ.പി.എഫ് പലിശ നിരക്ക് നേരിയ തോതില്‍ കുറച്ചു. 8.65 ശതമാനത്തില്‍ നിന്ന് 8.55 ശതമാനമായാണ് കുറച്ചത്. ഇതോടെ അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പലിശയായി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിന്.

ബുധനാഴ്ച ചേര്‍ന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കാന്‍ തീരുമാനിച്ചത്. നടപ്പ് വര്‍ഷം 586 കോടി രൂപയാണ് മിച്ചമായുള്ളത്. ഇതനുസരിച്ചാണ് പലിശ നിരക്ക് 8.55 ശതമാനമാക്കാന്‍ തീരുമാനിച്ചതെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 8.65ശതമാനം പലിശ നല്‍കിയ മുന്‍വര്‍ഷം മികച്ചമായുണ്ടായത് 695 കോടി രൂപയാണെന്നും മന്ത്രാലയും പറയുന്നു. അതേസമയം, ഓഹരി നിക്ഷേപം വിറ്റതിലൂടെ ആയിരം കോടി രൂപയാണ് ലാഭമായി ലഭിച്ചത്.

  പുതിയ തട്ടിപ്പുസംഘം രം​ഗത്ത്; ബെംഗളൂരു വിമാനത്താവളത്തിൽ യാത്രക്കാർ ജാഗ്രതൈ, വീഡിയോ വൈറൽ, അന്വേഷണം തുടങ്ങി പൊലീസ്

സര്‍ക്കാര്‍ ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ട്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് തുടങ്ങിയ നിക്ഷേപങ്ങളുടെ പലിശ കഴിഞ്ഞകൊല്ലം തന്നെ എട്ടു ശതമാനത്തില്‍നിന്ന് 7.6 ശതമാനമാക്കി കുറച്ചിരുന്നു. അതിനുതുടര്‍ച്ചയായിട്ടാണ് ഇ.പി.എഫ്. നിക്ഷേപത്തിന്‍റെ പലിശയും കുറയ്ക്കുന്നത്.

ഇ.പി.എഫ്. അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നതിന് സ്ഥാപനങ്ങള്‍ നല്‍കേണ്ട അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് 0.65 ശതമാനത്തില്‍നിന്ന് അര ശതമാനമായി കുറയ്ക്കാനും ഇ.പി.എഫ്. ട്രസ്റ്റ് തീരുമാനിച്ചു. സ്ഥാപനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം. ജീവനക്കാരുടെ മൊത്തം വിഹിതത്തിന്‍റെ അര ശതമാനമാണ് ഇനി മുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ്. കൂടാതെ പ്രത്യേകം ഇ.പി.എഫ് ട്രസ്റ്റ്‌ ഉള്ള സ്ഥാപനങ്ങള്‍ക്ക് ഇനിമുതല്‍ അഡ്മിനിസ്‌ട്രേറ്റീവ് ചാര്‍ജ് നല്‍കേണ്ടതില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
[masterslider id="10"]

Related posts