ഫെയിമസ് ആകുമോ നഗരത്തിലെ കുഴികൾ: ഹേ കമ്മീഷണർ, കുഴി അടയ്ക്കു;, ടോം ക്രൂയിസ്

ബെംഗളൂരു : നഗരത്തിൻ്റെ പലഭാഗങ്ങളിലെയും കുഴികൾ അടയ്ക്കണമെന്ന് ബിബിഎംപി കമ്മീഷണറോട് അഭ്യർത്ഥിച്ച് പ്രശസ്ത ഹോളിവുഡ് നടൻ ടോം ക്രൂസ്! ‘ഹേ ബാംഗ്ലൂർ ബിബിഎംപി കമ്മീഷണർ, റോഡിലെ തടസ്സങ്ങൾ നീക്കുക’ എന്നെഴുതിയ പ്ലക്കാർഡും പിടിച്ച് ഒരു റോഡ് ബ്ലോക്കിന് മുന്നിൽ നിൽക്കുന്ന ടോം ക്രസിന്റെ എ ഐ – സൃഷ്ടിച്ച ഫോട്ടോ ബാംഗ്ലൂർ ബി ബി എം പിയുടെ എക്സ് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ട്.

  വാക്ക് തർക്കത്തിൽ യുവതിയെ കുത്തിപ്പരിക്കേൽപിച്ചു; ബെം​ഗളൂരുവിൽ കാർ ബോംബ് വെച്ച് തകർത്ത് യുവാവ് ജീവനൊടുക്കി

നഗരത്തിലെ പല റോഡുകളിലും കുഴികൾ നിറഞ്ഞ് വാഹനയാത്രക്കാർ ബുദ്ധിമുട്ടുകയാണ്. പ്രത്യേകിച്ചും അടുത്തിടെ പെയ്ത മഴയിൽ റോഡിലെ കുഴികൾ വർധിച്ചിട്ടുണ്ട്. ഇതുകൂടാതെ നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതക്കമ്പികൾ സ്ഥാപിക്കാൻ കെപിടിസിഎൽ റോഡും കുഴിച്ചതിനാൽ റോഡേത്, കുഴി ഏതാണെന്ന് തിരിച്ചറിയാനാകാതെ യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

പലയിടത്തും റോഡുകൾ കുണ്ടും കുഴിയുമാണ്. ഇതുകാരണം ഗതാഗതക്കുരുക്ക് മൂലം വാഹനങ്ങൾ കുറഞ്ഞ വേഗതയിലാണ് പോകുന്നത്. ബിബിഎംപിയുടെയും സർക്കാരിൻ്റെയും ശ്രദ്ധ ആകർഷിക്കാനാണ് ടോം ക്രൂസിൻ്റെ പേരിലുള്ള ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടതിമുറിയിൽ വെച്ച് ഭാര്യയെ മർദ്ദിച്ച ജിം ട്രെയിനർ ബെംഗളൂരു നഗരാതിർത്തിയിൽ കൊല്ലപ്പെട്ട നിലയിൽ; നാല് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts