കേരളത്തിൽ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു!

തിരുവനന്തപുരം: കേരളത്തിൽ ബോട്ടുടമകൾ നടത്തിവന്ന സമരം പിൻവലിച്ചു. ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് സർക്കാർ ഉറപ്പ് നൽകിയതായി ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പറഞ്ഞു. സമരം പിന്‍വലിച്ചതിനെ തുടര്‍ന്ന് ഇന്ന് രാത്രിമുതൽ ബോട്ടുകൾ കടലിൽ പോയി തുടങ്ങും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്നു രാവിലെ ബോട്ട് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.  തിരുവനന്തപുരത്ത് ചേർന്ന ബോട്ട് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഭാരവാഹികളുടെ യോഗത്തിലാണ് സമരം പിൻവലിക്കാനുള്ള തീരുമാനം.

  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി

ഡിസല്‍വില ഉയരുന്ന സാഹചര്യത്തില്‍ മീന്‍ബോട്ടുകള്‍ക്ക് സബ്സിഡി അനുവദിക്കുക, ചെറുമീന്‍ പിടിക്കുന്നതിന് വന്‍പിഴ ഈടാക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബോട്ടുടമകള്‍ സമരം നടത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts