ഐസ്ക്രീം ഇഷ്ടപെടാത്ത ആരും തന്നെ ഉണ്ടാവില്ല. മൂന്നു നേരവും ഐസ്ക്രീം കിട്ടിയാല്‍ അത്രയും നല്ലതെന്ന് കരുതിയിരിക്കുന്ന കൊതിയന്മാര്‍ നമ്മുടെ നാട്ടില്‍ എത്രയോ ഉണ്ട്. പല നിറത്തിലും രുചിയിലും ആയിരക്കണക്കിന് ഐസ്ക്രീമുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൃത്രിമ നിറങ്ങള്‍, പൂരിത കൊഴുപ്പുകള്‍, കൃത്രിമ മധുരം തുടങ്ങി ആരോഗ്യത്തിനു ദോഷകരമായ പല സാധനങ്ങളും ചേര്‍ന്നാണ് വിപണിയില്‍ ഐസ്ക്രീം എത്തുന്നത്.
എന്നാല്‍ ഇത്രയും രുചികരമായ ഐസ്ക്രീം കുറച്ച് ആരോഗ്യകരം കൂടിയായാലോ? കിടുവായിരിക്കും അല്ലേ? ആരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നമുക്ക് വീട്ടിലും ഐസ്ക്രീം ഉണ്ടാക്കാം.
നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യക്കാര്‍ മഞ്ഞള്‍ ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ത്വക്ക് രോഗങ്ങള്‍ മുതല്‍ ക്യാന്‍സര്‍ വരെ തടയാന്‍ ശേഷിയുള്ള അത്ഭുത ഔഷധമാണ് മഞ്ഞള്‍. ദിനവും മഞ്ഞള്‍ ഉപയോഗിച്ചാല്‍ ഒരുപരിധി വരെ രോഗങ്ങളും അകറ്റാന്‍ കഴിയുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്കുമിന്‍ ആണ് ഇതിനു സഹായിക്കുന്നത്.
മഞ്ഞളിനെപ്പോലെ തന്നെ അതീവ ഗുണമുള്ള ഒന്നാണ് നമ്മുടെ സ്വന്തം കരിക്ക്. ഇലക്ട്രോലൈറ്റുകള്‍, ആന്‍റി ഓക്സിഡന്റുകള്‍ എന്നിവ അടങ്ങിയ കരിക്ക് ഹൃദയാരോഗ്യത്തിനും നല്ലതാണ് എന്ന് തെളിഞ്ഞിട്ടുണ്ട്. കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനും ഇത് സഹായിക്കും. മഞ്ഞളും കരിക്കും ചേര്‍ത്ത് ഐസ്ക്രീം ഉണ്ടാക്കിയാലോ? രണ്ടിന്‍റെയും ഗുണങ്ങള്‍ ഒറ്റയടിക്ക് കിട്ടും അല്ലേ? ഇങ്ങനെയൊരു കോമ്പിനേഷന്‍ പരീക്ഷിച്ചു നോക്കൂ.
ഐസ്ക്രീം ഉണ്ടാക്കുന്ന വിധം
ആദ്യമായി ഒരു കപ്പ് കശുവണ്ടിപ്പരിപ്പ് എടുക്കുക. ഇത് രണ്ട് മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തി വയ്ക്കുക. ഈ കശുവണ്ടി വെള്ളത്തില്‍ നിന്നെടുത്ത് അര കപ്പ് കോക്കനട്ട് യോഗര്‍ട്ട്/ കോക്കനട്ട് ക്രീം, ഒരു കപ്പ് കുതിര്‍ക്കാത്ത കശുവണ്ടി, മൂന്നു ടേബിള്‍സ്പൂണ്‍ പെക്കന്‍, രണ്ട് ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടീസ്പൂണ്‍ കറുവാപ്പട്ട, ഒരു ടീസ്പൂണ്‍ ഗ്രൗണ്ട് ജിഞ്ചര്‍, അര ടീസ്പൂണ്‍ ഏലക്കായ എന്നിവയും ചേര്‍ത്ത് മിക്സിയില്‍ അടിച്ചെടുക്കുക. ഇത് ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കണം. പിറ്റേ ദിവസം എടുത്ത് ഉപയോഗിക്കാം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.