ബെംഗളൂരു: കർണാടകയിലെ ബാഗൽകോട്ട് നവനഗർ പ്രദേശ നിവാസികളുടെ പ്രഭാതങ്ങളെ രുചികരമാക്കുന്ന ‘ഇഡ്‌ലി അജ്ജ’ (ഇഡ്‌ലി മുത്തച്ഛൻ) എന്ന വയോധികന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുന്നു. നവനഗറിലെ അമ്പതോളം സെക്ടറുകളിലും രാവിലെ ഇഡ്‌ലി അജ്ജയുടെ വാഹനത്തിനായി ജനങ്ങൾ കാത്തിരിക്കുന്നത് പതിവ് കാഴ്ചയാണ്. വീടുകളിൽ നിന്ന് വൃത്തിയായി തയ്യാറാക്കിയെടുക്കുന്ന ചൂടുള്ള ഇഡ്‌ലിയും നാവിൽ കൊതിയുണർത്തുന്ന സവിശേഷമായ ചട്ണിയുമാണ് ഇദ്ദേഹത്തിന്റെ കച്ചവടത്തിലെ പ്രധാന ആകർഷണം. നവനഗർ സ്വദേശിയായ യുവതി ഇൻസ്റ്റഗ്രാമിൽ (nagaratna_vlogs_bgk) പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്. ബാല്യകാലത്ത് ഇദ്ദേഹം സൈക്കിളിൽ ഇഡ്‌ലി…
Read MoreDay: 17 November 2026
കയ്യിൽ പണമില്ലെന്ന് പറഞ്ഞു ഉടൻ മോദി ചെയ്തത് ഇത്’; അപ്രതീക്ഷിത അനുഭവം വെളിപ്പെടുത്തി ഡി.കെ. ശിവകുമാർ
ബെംഗളൂരു: പുതിയതായി ഉദ്ഘാടനം ചെയ്ത ബെംഗളൂരു മെട്രോ പിങ്ക് ലൈനിലെ യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ സ്മാർട്ട് കാർഡ് ഉപയോഗിച്ച് തനിക്കുവേണ്ടിയും ടിക്കറ്റ് എടുത്തുവെന്ന രസകരമായ അനുഭവം പങ്കുവെച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. നവംബർ 13-ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പിങ്ക് ലൈനിൽ ശനിയാഴ്ച മാധ്യമപ്രവർത്തകർക്കൊപ്പം യാത്ര ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഉദ്ഘാടന ദിവസം പ്രധാനമന്ത്രി മോദി, മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, ബി.ജെ.പി എം.പി തേജസ്വി സൂര്യ എന്നിവർക്കൊപ്പം ശിവകുമാർ മെട്രോയിൽ യാത്ര ചെയ്തിരുന്നു. “അന്ന് എന്റെ കയ്യിൽ…
Read More