കാമുകിക്ക് പിസ നൽകാൻ രാത്രി ടെറസിലെത്തി; അച്ഛനെ കണ്ട് നാലാം നിലയിൽ നിന്ന് ചാടിയ കാമുകൻ മരിച്ചു

ഹൈദരാബാദ്: കാമുകിക്ക് പിസ നൽകാൻ ടെറസിലെത്തിയ കാമുകൻ പിതാവിനെ കണ്ടതിന് ശേഷം നാലാം നിലയിൽ നിന്ന് ചാടി മരിച്ചു. ഞായറാഴ്ച രാത്രി നടന്ന സംഭവം വൈകിയാണ് പുറംലോകമറിഞ്ഞത്.

ഹൈദരാബാദിലെ ബോറബണ്ട പ്രദേശത്തെ ഒരു ബേക്കറിയിൽ ജോലി ചെയ്യുകയായിരുന്നു മരിച്ച ഷോയ്ബ് (20) . ഷോയ്ബ് നാട്ടിലെ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു.

കഴിഞ്ഞ ശനിയാഴ്ച അതായത് വൈകുന്നേരം 5 മണിക്ക് കാമുകി പിസ ചോദിച്ചു. ഞായറാഴ്ച അർധരാത്രി ഷൊയ്ബ് പിസ വാങ്ങികൊണ്ടുപോയി യുവതിയുടെ വീടിന്റെ ടെറസിൽ നിന്നും ഇരുവരും സംസാരിച്ചു.

  പ്രണയനൈരാശ്യം; ബെംഗളൂരുവിൽ യുവാവ് ഹൈടെൻഷൻ വൈദ്യുതി പോസ്റ്റിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി; വട്ടം കറക്കി നാല് മണിക്കൂർ

ഈ സമയം യുവതിയുടെ പിതാവ് മുകളിലേക്ക് വന്നിരുന്നു. ഇത് കണ്ട് ഭയന്ന ഷൊയ്ബ് ഒന്നും ആലോചിക്കാതെ ഉടൻ തന്നെ നാലാം നിലയിൽ നിന്ന് ചാടുകയായിരുന്നു.

ഇതേത്തുടർന്ന് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ നാട്ടുകാർ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ ഷോയ്ബ് മരിച്ചു.

ബോറബണ്ട പോലീസ് ഇൻസ്‌പെക്ടർ രവികുമാറാണ് സംഭവത്തെക്കുറിച്ചുള്ള പൂർണവിവരം നൽകിയത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആനവണ്ടിയോട് കളിച്ച് കീശ ചോർന്നു; സ്റ്റോപ്പില്ലാത്ത സ്ഥലത്ത് വണ്ടി നിർത്താൻ ചില്ല് പൊട്ടിച്ച യുവതിക്ക് കിട്ടിയത് എട്ടിന്റെ പണി!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചന്നപട്ടണ ബിഎംടിസി എസി ബസ്: സ്റ്റോപ്പും ടിക്കറ്റ് നിരക്കും അറിയാൻ വായിക്കാം
[masterslider id="10"]

Related posts