കരച്ചിൽ നിർത്താൻ കുഞ്ഞിന് കുപ്പിയിൽ മദ്യം നൽകിയ അമ്മ അറസ്റ്റിൽ

കാലിഫോര്‍ണിയ: നിര്‍ത്താതെ കരഞ്ഞ കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ പാല്‍ കുപ്പിക്കുള്ളില്‍ മദ്യം നിറച്ചുനല്‍കി.

ഏഴ് ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനാണ് അമ്മ മദ്യം നല്‍കിയതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോസ് ഏഞ്ചൽസിൽ നിന്ന് 55 മൈൽ കിഴക്ക് സ്ഥിതി ചെയ്യുന്ന റിയാൽട്ടോയിലെ ഇൻകോർപ്പറേറ്റഡ് ഏരിയയിലാണ് സംഭവം.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

37കാരിയായ ഹോനെസ്റ്റി ഡി ലാ ടോറെ എന്ന സ്ത്രീയാണ് ഈ ക്രൂരകൃത്യം ചെയ്തത്.

യുവതിക്കെതിരെ കേസെടുത്തതായി സാൻ ബെർണാർഡിനോ കൗണ്ടി ഷെരീഫ് ഡിപ്പാര്‍ട്ട്മെന്‍റ് അറിയിച്ചു.

ഹോനെസ്റ്റി റിയാൽട്ടോയിലൂടെ വാഹനമോടിക്കുമ്പോഴാണ് കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താന്‍ കുപ്പിയില്‍ മദ്യം നിറച്ച് നല്‍കിയത്.

കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. എന്നാല്‍ ആരോഗ്യനിലയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കുട്ടിയെ അപായപ്പെടുത്തിയതിന് ഡി ലാ ടോറെയെ അറസ്റ്റ് ചെയ്യുകയും വെസ്റ്റ് വാലി ഡിറ്റൻഷൻ സെന്‍ററിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ഭാ​ഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
[masterslider id="10"]

Related posts