പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ 

ന്യൂഡൽഹി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിനുള്ള യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മനെ പ്രഖ്യാപിച്ചു. കെ.പി.സി.സി.പ്രസിഡന്റ് കെ. സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. എ.ഐ.സി.സി. ആസ്ഥാനത്ത് ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി ചര്‍ച്ച നടത്തിയ ശേഷമാണ് പ്രഖ്യാപനം.

Read More

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു 

തിരുവനന്തപുരം:പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സെപ്തംബർ എട്ടിനാണ്. വ്യാഴാഴ്ച വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു.  

Read More

ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് കരകയറാതെ ബിജെപി

ബെംഗളൂരു : ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിരാശാജനകമായ തോൽവി പാർട്ടി നേതാക്കളെ സമ്മർദ്ദത്തിലാക്കി. ഹംഗലിൽ ബിജെപിയുടെ സ്ഥാനാർഥി ശിവരാജ് സജ്ജനാറിനെതിരെ കോൺഗ്രസിന്റെ ശ്രീനിവാസ് മാനെ 7,373 വോട്ടുകൾക്ക് വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം ജില്ലയായ ഹവേരിയിലാണ് ഹംഗൽ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ തോൽവി ആഘാതം കൂടി, അദ്ദേഹം അവിടെ പത്ത് ദിവസത്തോളം പ്രചാരണം നടത്തിയിരുന്നു. ഹംഗലിൽ പ്രചാരണം മേൽനോട്ടം വഹിക്കാൻ ബിജെപി 13 നേതാക്കളെ നിയോഗിച്ചിരുന്നു. ഇതിൽ മന്ത്രിമാരായ മുരുഗേഷ് നിരാനി, ജെ സി മധുസ്വാമി, ബി സി പാട്ടീൽ ശിവറാം…

Read More

ബസവരാജ്‌ ബൊമ്മൈയും മുൻ മുഖ്യമന്ത്രിമാരും ഹങ്കൽ മണ്ഡലത്തിൽ; ആവേശത്തിലായി പ്രവർത്തകർ

ബെംഗളൂരു :കർണാടകത്തിലെ ഹങ്കൽ, സിന്ദഗി നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് ഇക്കുറി വീറും വാശിയും കൂടും.ഹംഗലിലേക്കും സിന്ദ്ഗിയിലേക്കും ഉപതിരഞ്ഞെടുപ്പിന് ഒരാഴ്ച മാത്രം അവശേഷിക്കെ, വെള്ളിയാഴ്ച രണ്ട് മുൻ മുഖ്യമന്ത്രിമാരും ഇപ്പോഴത്തെ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റും പ്രചാരണത്തിന് എത്തിയത് പ്രവർത്തകരെ ആവേശത്തിലാക്കി. ഇരു വിഭാഗക്കാരുടെ പ്രസംഗങ്ങളും ആക്രമണങ്ങൾക്ക് മൂർച്ച കൂട്ടുന്നവ ആയിരുന്നു. ഹംഗൽ കെപിസിസി പ്രസിഡന്റ് ഡി.കെ. ശിവകുമാറും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യയും ഒരു വേദി പങ്കിട്ടപ്പോൾ. മറ്റൊരിടത്ത് മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും മറ്റൊരു വേദിയിൽ…

Read More
Click Here to Follow Us