ബിജെപി യിൽ സീറ്റ്‌ വിവാദവും രാജിയും തുടരുന്നു

ബെംഗളൂരു: രണ്ടാം ഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കിയതിനു പിന്നാലെ രണ്ട് എംഎല്‍എമാര്‍ കൂടി രാജിവെച്ചു എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. പ്രവര്‍ത്തകരുടെ കൂട്ടരാജിയും തുടരുകയാണ്. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് രാജിവെച്ചവര്‍ ഉന്നയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന്റെ കാര്യത്തില്‍ ഇനിയും തീരുമാനമെടുത്തിട്ടുമില്ല. മുദിഗരൈയിലെ എംഎല്‍എയായ എം പി കുമാരസ്വാമിയും ഹവേരി എംഎല്‍എയായ നെഹ്‌റു ഒലേക്കറുമാണ് ഇന്ന് രാജിവെച്ചത്. സിറ്റിങ് എംഎല്‍എമാരില്‍ ഒഴിവാക്കപ്പെട്ട 27 പേരില്‍ ഉള്‍പ്പെട്ടതാണ് രാജിവെച്ച രണ്ടുപേരും. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മത്സരിയ്ക്കുന്ന ഷിഗോണ്‍ മണ്ഡലമുള്‍പ്പെടുന്നതാണ് ഹവേരി ജില്ല. മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമാണ്…

Read More

ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് കരകയറാതെ ബിജെപി

ബെംഗളൂരു : ഹംഗൽ ഉപതെരഞ്ഞെടുപ്പിലെ ബിജെപിയുടെ നിരാശാജനകമായ തോൽവി പാർട്ടി നേതാക്കളെ സമ്മർദ്ദത്തിലാക്കി. ഹംഗലിൽ ബിജെപിയുടെ സ്ഥാനാർഥി ശിവരാജ് സജ്ജനാറിനെതിരെ കോൺഗ്രസിന്റെ ശ്രീനിവാസ് മാനെ 7,373 വോട്ടുകൾക്ക് വിജയിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം ജില്ലയായ ഹവേരിയിലാണ് ഹംഗൽ സ്ഥിതി ചെയ്യുന്നത് എന്നതിനാൽ ഈ തോൽവി ആഘാതം കൂടി, അദ്ദേഹം അവിടെ പത്ത് ദിവസത്തോളം പ്രചാരണം നടത്തിയിരുന്നു. ഹംഗലിൽ പ്രചാരണം മേൽനോട്ടം വഹിക്കാൻ ബിജെപി 13 നേതാക്കളെ നിയോഗിച്ചിരുന്നു. ഇതിൽ മന്ത്രിമാരായ മുരുഗേഷ് നിരാനി, ജെ സി മധുസ്വാമി, ബി സി പാട്ടീൽ ശിവറാം…

Read More
Click Here to Follow Us