ബെയ്ജിംഗ്: ലോകത്തു ഇത് ആദ്യമായി പാളങ്ങൾ ഇല്ലാത്ത ട്രെയിൻ ചൈനയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു. റോഡിലെ സാങ്കൽപിക പാതയിലൂടെയാണ് സെൻസർ ഉപയോഗിച്ച് ട്രെയിനിന്റെ ഓട്ടം. ഇതിന്റെ വേഗം മണിക്കൂറിൽ 78 കിലോമീറ്ററാണ്. പ്ലാസ്റ്റിക്കിൽ റബർ പൊതിഞ്ഞ ചക്രങ്ങളുള്ള ട്രെയിൻ വൈദ്യുതി കൊണ്ടാണ് പ്രവർത്തിക്കുന്നത്.
ചൈന റെയിൽ കോർപറേഷൻ 2013ൽ ഡിസൈൻ ചെയ്യാൻ ആരംഭിച്ച ട്രെയിൻ അടുത്ത വർഷം സർവീസ് തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹുനൻ പ്രവിശ്യയിലെ ഷൂഷോ പ്രദേശത്താണു സർവീസ് ആരംഭിക്കുന്നത്. കോച്ചുകളുടെ എണ്ണം മൂന്നിൽ നിന്ന് അഞ്ചായി ഉയർത്തുന്നതോടെ 300 പേർക്കു യാത്ര ചെയ്യാൻ സാധിക്കുമത്രെ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.