കഴിഞ്ഞ വർഷം ഓഗസ്റ്റിലും സമാന രീതിയിൽ അപകടമുണ്ടായിരുന്നു. 10 കിലോമീറ്റർ നീളമുള്ള മേൽപാലത്തിൽ വലിയ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുക അസാധ്യമാണെന്നു നീക്കത്തെ പിന്തുണയ്ക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. 15 മീറ്റർ വീതിയുള്ള പാലത്തിൽ ഇരുചക്ര വാഹനങ്ങൾക്കു പ്രത്യേക പാതയുമില്ല. അതേസമയം ഐടി ഹബ്ബായ ഇലക്ട്രോണിക് സിറ്റിയിലേക്കും തിരിച്ചുമുള്ള യാത്ര സുഗമമാക്കുന്ന മേൽപ്പാലത്തിൽ ബൈക്കുകൾ നിരോധിക്കുന്നതിനെ എതിർക്കുന്നവരുമുണ്ട്. ഓഫിസ് സമയത്ത് ഹൊസൂർ റോഡിലെ ഗതാഗതക്കുരുക്കിലൂടെ ഇലക്ട്രോണിക് സിറ്റിയിലെത്താൻ 45 മിനിറ്റെടുക്കും.
ഇതേ യാത്രയ്ക്കു മേൽപ്പാലത്തിലൂടെ 20 മിനിറ്റ് മതി. ടോൾ നൽകി യാത്ര ചെയ്യാവുന്ന റോഡിൽ ബൈക്കുകൾ വിലക്കുന്നതിന് നിയമ തടസ്സങ്ങളുണ്ടായേക്കാം. ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ)യുമായി സഹകരിച്ച് ബാംഗ്ലൂർ എലിവേറ്റഡ് ടോൾവേയ്സ് ലിമിറ്റഡ് (ബിഇടിഎൽ) ആണ് മേൽപാലം നിർമിച്ചത്. ടോൾ ഇനത്തിൽ ലഭിക്കുന്ന വരുമാനം നിലയ്ക്കുമെന്നതിനാൽ ബൈക്കുകൾ നിരോധിക്കാനുള്ള നീക്കം ബിഇടിഎൽ ചോദ്യം ചെയ്തേക്കാം.