കെഎഫ്സിസി പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു 

film camera rolling

ബെംഗളൂരു: സാ രാ ഗോവിന്ദുവിനെ 410 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തി നിർമ്മാതാവ് ബാ മാ ഹരീഷ് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ ഹരീഷ് 781 വോട്ടുകൾ നേടിയപ്പോൾ ഗോവിന്ദുവിന് 378 വോട്ടുകൾ നേടാനായി.

കഴിഞ്ഞ രണ്ട് വർഷമായി കൊവിഡ് 19 വ്യാപനത്തെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താൻ കഴിഞ്ഞിരുന്നില്ല. ഇതോടെ കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ജയരാജ് കാലാവധി പൂർത്തിയാക്കിയിരുന്നു. പ്രസിഡന്റ് സ്ഥാനം ഇത്തവണ പ്രൊഡ്യൂസേഴ്‌സ് സോണിലേക്കാണ് സംവരണം ചെയ്തത്.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

പ്രൊഡ്യൂസേഴ്‌സ് സോൺ വൈസ് പ്രസിഡന്റായി നടൻ ജയ് ജഗദീഷിനെ തിരഞ്ഞെടുത്തു. ശ്രീനിവാസ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് സോണിന്റെ വൈസ് പ്രസിഡന്റായും നിർമ്മാതാവ് ടിപി സിദ്ധരാജു ട്രഷററായും സുന്ദര് രാജ്, എംഎൻ കുമാർ, കുശാൽ എന്നിവരെ ഓണററി സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ആകെ 62% പേരാണ് വോട്ട് ചെയ്തത്. മുതിർന്ന അഭിനേതാക്കളായ ലീലാവതി, വിനോദ് രാജ്, ജയമാല, ശ്രുതി, രാഘവേന്ദ്ര രാജ്കുമാർ, മന്ത്രിയും നിർമ്മാതാവുമായ മുനിരത്ന നായിഡു എന്നിരും വോട്ട് രേഖപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി മെഡിക്കൽ വിദ്യാർഥിനിയെ ലാപ്ടോപ് കൊണ്ട് തലക്കാടിച്ച് കൊല്ലപ്പെടടുത്തി; സഹപാഠി അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബസിൽ നിറയെ ബംഗ്ലാദേശികൾ'? മാണ്ഡ്യയിൽ കെ.എസ്.ആർ.ടി.സി ബസ് വളഞ്ഞ് പ്രതിഷേധം
[masterslider id="10"]

Related posts