ചാണ്ടി ഉമ്മൻ നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തു ; ഇനി പുതുപ്പള്ളി എംഎൽഎ

തിരുവനന്തപുരം: പുതുപ്പള്ളിയിൽ വൻ വിജയം നേടിയ ചാണ്ടി ഉമ്മൻ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു. രാവിലെ ചോദ്യോത്തര വേളയ്ക്കു ശേഷം പത്തുമണിക്കാണു ചാണ്ടി ഉമ്മൻ സത്യപ്രതിജ്ഞ ചെയ്തത്. 37,719 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വമ്പിച്ച വിജയമായിരുന്നു പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ നേടിയത്. അമ്മ മറിയാമ്മ, സഹോദരി മറിയം എന്നിവർ സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ഇന്നലെ വൈകിട്ടു തന്നെ തിരുവനന്തപുരത്ത് എത്തിയിരുന്നു. അവധി അവസാനിക്കുന്നതിനാൽ അച്ചു ഉമ്മൻ വിദേശത്തേക്കു മടങ്ങി.

Read More

പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു 

തിരുവനന്തപുരം:പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടെണ്ണൽ സെപ്തംബർ എട്ടിനാണ്. വ്യാഴാഴ്ച വിഞ്ജാപനം പുറത്തിറക്കും. നാമനിർദേശപത്രിക സമർപ്പിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 17 ആണ്. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു.  

Read More
Click Here to Follow Us