ബെംഗളൂരുവിൽ നിന്നും കേരളത്തിലേക്ക് ലഹരി കടത്തി, യുവാവ് അറസ്റ്റിൽ

ആലപ്പുഴ : ബെംഗളൂരുവിൽ നിന്നും മാരക മയക്കുമരുന്ന് നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുന്ന യുവാവിനെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.

ആലപ്പുഴ വെള്ളക്കിണര്‍ വാര്‍ഡ് നടുവില്‍പറമ്പില്‍ അബ്ദുല്‍ മനാഫാണ് (26) പിടിയിലായത്.

കഴിഞ്ഞമാസം അറസ്റ്റിലായ റിന്‍ഷാദ്, ഇജാസ് എന്നിവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത് അബ്ദുല്‍ മനാഫാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പോലീസ് മനാഫിനെ അറസ്റ്റ് ചെയ്തത്. ബി.ടെക് ബിരുദധാരിയായ പ്രതി ബംഗളൂരുവില്‍ പോയി താമസിച്ചശേഷം മയക്കുമരുന്ന് വാങ്ങി മടങ്ങുകയായിരുന്നു പതിവ് രീതിയെന്ന് പോലീസ് പറഞ്ഞു. ബസിലാണ് സ്ഥിരം യാത്ര.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ
  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts