പിറന്നാൾ കേക്ക് മുറിച്ചപ്പോൾ കിട്ടിയത് ചത്ത പല്ലി

തിരുവനന്തപുരം: സുഹൃത്ത് പിറന്നാൾ സമ്മാനമായി നൽകിയ കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുംകര ഫലക്ക് വീട്ടിൽ ഷൈലയുടെ കൊച്ചുമകളുടെ പിറന്നാൾ സമ്മാനമായി കുടുംബ സുഹൃത്ത് വാങ്ങിയ റെഡ്‌വെൽവെറ്റ് കേക്കിലാണ് ചത്ത പല്ലിയെ കിട്ടിയത്.

സെപ്റ്റംബർ 12ന് ഷൈലയുടെ കൊച്ചുമകൾ ആലിയയുടെ ഏഴാം പിറന്നാളായിരുന്നു. വൈകിട്ട് 7ന് അടുത്ത സുഹൃത്ത് പിറന്നാൾ സമ്മാനങ്ങളുടെ കൂടെ കേക്കും വാങ്ങിക്കൊണ്ടുവന്നു. പിറന്നാൾ കേക്ക് മുറിച്ച്‌ ആദ്യ കഷണം കഴിക്കുമ്പോഴാണ് ചത്ത പല്ലിയെ കാണുന്നത്. ഈഞ്ചയ്ക്കലിലുള്ള ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയത്. ഉടൻതന്നെ ബേക്കറിയിൽ വിളിച്ച് പരാതി പറഞ്ഞെങ്കിലും അവിടെയുണ്ടാക്കിയ കേക്കല്ലെന്നായിരുന്നു മറുപടി ലഭിച്ചത്. 

  ബെംഗളൂരുവിൽ അപ്രതീക്ഷിത മഴ: കനത്ത ഗതാഗതക്കുരുക്ക്; സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പരക്കെ മഴ മുന്നറിയിപ്പ്

ഓണാവധി കഴിഞ്ഞുള്ള ദിവസമായതിനാൽ തൊഴിലാളികൾ കുറവായതുകൊണ്ട് വേറെങ്ങോ നിന്ന് വരുത്തി നൽകിയതാണെന്നാണ് ബേക്കറി ഉടമയുടെ വിശദീകരണം. തുമ്പ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറായ ഷൈല വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പെൺകുഞ്ഞ് ജനിച്ചതിലുള്ള അമർഷം: 14 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ വാട്ടർ സംപിലെറിഞ്ഞ് കൊന്ന് പിതാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts