അമ്മയെയും മൂന്ന് വയസുകാരിയായ മകളെയും കൊലപ്പെടുത്തി; പ്രതി പിടിയിൽ

ബെം​ഗളുരു; അമ്മയെയും 3 വയസുള്ള മകളെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കൃത്യം നടത്തിയ ബല്ലാരി സ്വദേശി പിടിയിൽ.

ബേലൂർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ബല്ലാരി സ്വദേശി പ്രശാന്താണ് (35) അറസ്റ്റിലായത്. ചൗഡേശ്വരി ന​ഗറിലെ ചന്ദ്രകല(36), മകൾ രത്ന എന്നിവരാണ് ഒക്ടോബർ 7ന് കൊലചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്.

  പൾസ് പോളിയോ തുള്ളിമരുന്ന് വിതരണം ഇന്ന്; കൊടുക്കാൻ വിട്ട്പോയാൽ ജൂലൈ 4 വരെ ഈ അവസരവും ഉണ്ട്: അറിയാൻ വായിക്കു

ചന്ദ്രകലയുമായി ഏതാനും മാസത്തെ പരിചയം മാത്രമാണ് പ്രതിക്ക് ഉണ്ടായിരുന്നത്. ഫേസ്ബുക്ക് വഴിയാണ് ഇവർ പരിചയത്തിലായത്. ചന്ദ്രകലയുടെ ഭർത്താവ് ജോലിക്ക് പോയശേഷം ഇയാൾ വീട്ടിലെത്തി.

ശേഷം ചന്ദ്രകലയുമായി അഭിപ്രായ വ്യാത്യാസം ഉണ്ടായി. തുടർന്ന് ചന്ദ്രകലയെ കത്തിക്ക് കുത്തി കൊലപ്പെടുത്തി. ഇത് കണ്ടുകൊണ്ട് കരഞ്ഞുനിലവിളിച്ച കുഞ്ഞിനെയും ഇയാൾ കൊലപ്പെടുത്തി.

ഇതിന് മുൻപ് ചന്ദ്രകലയുടെ വീട്ടിൽ വന്നപ്പോൾ ഇയാളുടെ അർധ ന​ഗ്നഫോട്ടോകൾ ചന്ദ്രകല എടുത്തതായും അത് കാണിച്ചു ബ്ലാക്മെയിൽ ചെയ്തതാണ് കൊലയിലേക്ക് നയിച്ചതെന്നും പോലീസ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts