ഹണി ട്രാപ്പ്;കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയ മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു: ഒരു ഹണി ട്രാപ്പ് ഓപ്പറേഷനിൽ പച്ചക്കറി കച്ചവടക്കാരനിൽ നിന്ന് പണം തട്ടിയതിന് ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ മൈക്കോ ലേഔട്ട്  പോലീസ് അറസ്റ്റ് ചെയ്തു. ബിടിഎം ലേഔട്ടിലെ നേഹ ഫാത്തിമ (25), സഹായികളായ തസ്ലിം ബാഷ (36), മുഹമ്മദ് അർബാസ് (25) എന്നിവരാണ് പ്രതികൾ.

സെപ്റ്റംബർ 29 –ന് മഴ പെയ്യുന്നതിനാൽ കടയിൽ അഭയം പ്രാപിച്ച സംഘത്തിലുള്ള യുവതി കച്ചവടക്കാരനോട് സൗഹൃദം സ്ഥാപിച്ചതായി സൗത്ത്ഈസ്റ്റ് ഡിസിപി  ശ്രീനാഥ് മഹാദേവ് ജോഷി പറഞ്ഞു.

  കർണാടകയിൽ തടങ്കലിലാക്കി ഇഞ്ചി കൃഷിയിടത്തിൽ അടിമവേല: രണ്ട് മലയാളികൾ ഉൾപ്പെടെ 18 പേരെ രക്ഷപ്പെടുത്തി

പിന്നീട്, ഇരുവരും  സൗഹൃദത്തിലാവുകയും ഫോൺ നമ്പറുകൾ കൈമാറുകയും ചെയ്തു.

സൗഹൃദത്തിലായ അവരുടെ സ്വകാര്യ നിമിഷങ്ങൾ റെക്കോർഡ് ചെയ്യുകയും പണം നൽകിയില്ലെങ്കിൽ വീഡിയോകൾ പരസ്യമായി അപ്‌ലോഡ് ചെയ്യുമെന്ന് സംഘത്തിലെ അംഗങ്ങൾ ഭീഷണിപ്പെടുത്തുകയും ചെയ്തു.

10 ലക്ഷം രൂപ ആവശ്യപ്പെട്ട സംഘം കടയുടമയുടെ കാറും 37,000 രൂപയും മൊബൈലും കൊണ്ടുപോയി.

  ഇത് ലോട്ടറി; ബെംഗളൂരുവിലെ വസ്തു ഉടമകൾക്ക് വലിയ ആശ്വാസ വാർത്ത

ഇവർ ഇത്തരത്തിൽ മറ്റു ചിലരിൽ നിന്നും കൂടെ പണം തട്ടിയെടുത്തതായി ഡിസിപി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ നിർത്തലാക്കി എയർ ഇന്ത്യ
[masterslider id="10"]

Related posts

Click Here to Follow Us