പാർക്കിലെ പ്രേമ സല്ലാപം, കബൺ പാർക്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അധികൃതർ

ബെംഗളൂരു: കബണ്‍ പാര്‍ക്കില്‍ നിരവധി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അധികൃതര്‍. കമിതാക്കള്‍ അടുത്തിരിക്കുന്നതും കുട്ടികളടക്കം മരം കയറുന്നതും ഭക്ഷണം പ്രവേശിക്കുന്നതിനും അടക്കമാണ് നിയന്ത്രണമേര്‍പ്പെടുത്തിയത്. ഫോട്ടോയെടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷയടക്കമുള്ള കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വിലക്കുകള്‍ ഏർപ്പെടുത്തിയത്. 300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ കഴിഞ്ഞ ഒരു മാസമായി സുരക്ഷാ ഗാര്‍ഡുകള്‍ റോന്തുചുറ്റുകയും നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നുണ്ട്. ചിലരുടെ പെരുമാറ്റം പാര്‍ക്കിന്റെ അന്തരീക്ഷം കുട്ടികള്‍ക്ക് സൗഹൃദമല്ലാതാക്കുന്നുവെന്ന പരാതിയെത്തുടര്‍ന്നാണ് നിയന്ത്രണങ്ങളെന്നും പാര്‍ക്കിന്റെ അന്തരീക്ഷം നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന്…

Read More

കബ്ബൺ പാർക്കിൽ ഭക്ഷണ നിരോധനം പ്രാബല്യത്തിൽ

ബെംഗളൂരു: കബ്ബൺ പാർക്കിൽ ഭക്ഷണം കഴിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ വീണ്ടും സജീവമാക്കി ഹോർട്ടികൾച്ചർ വകുപ്പ്. സുരക്ഷാ ഗാർഡുകൾക്ക് നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ ഹോർട്ടികൾച്ചർ വകുപ്പ് നിർദേശം നൽകി. സന്ദർശകർ ഭക്ഷണാവശിഷ്ടങ്ങൾ ശരിയായി സംസ്കരിക്കാത്തത് എലിശല്യം വർധിപ്പിക്കുകയും പാർക്കിനുള്ളിൽ പാമ്പുകളുടെ എണ്ണം വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് കബ്ബൺ പാർക്ക് അധികൃതർ വാദിക്കുന്നത്. എന്നാൽ, ഈ നിയമം ഏർപ്പെടുത്തിയതിൽ സന്തുഷ്ടരല്ലന്നും, ഇത് അന്യായമാണെന്നുമാണ് പാർക്ക് യാത്രക്കാർ പറയുന്നത്. ബെംഗളൂരുവിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ കബ്ബൺ പാർക്ക് പതിറ്റാണ്ടുകളായി പിക്നിക്കുകൾക്കും സാമൂഹിക ബന്ധങ്ങൾ ഊട്ടി ഉറപ്പിക്കുനതിനുമായി പറ്റിയ ഒരു…

Read More

കബ്ബൺ പാർക്ക് മെട്രോ സ്റ്റേഷനിൽ യുവതി കുഴഞ്ഞുവീണു

metro police

ബെംഗളൂരു: മഗഡി റോഡ് മെട്രോ സ്‌റ്റേഷനിലേക്ക് ട്രെയിനിൽ കയറാൻ കാത്തുനിൽക്കവെ കബ്ബൺ പാർക്ക് മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ഇരുപതുകാരി കുഴഞ്ഞുവീണു. യുവതിയെ കണ്ണിംഗ്ഹാം റോഡിലെ ഫോർട്ടിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി 7.30 ഓടെ സഹപ്രവർത്തകർക്കൊപ്പം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതിയെന്ന് മെട്രോ വൃത്തങ്ങൾ അറിയിച്ചു. രക്തസമ്മർദ്ദം വളരെ കുറഞ്ഞതോടെ പെൺകുട്ടി പെട്ടെന്ന് ബോധരഹിതയായി വീഴുകയായിരുന്നു., പെൺകുട്ടിക്ക് വിറയൽ ഉണ്ടായിരുന്നതായും കൂടെയുള്ളവർ അവളുടെ ബോധം വീണ്ടെടുക്കാൻ സഹായിക്കാൻ പെൺകുട്ടിയുടെ കൈകളും കാലുകളും തടവാൻ ശ്രമിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന്ബ ഹളം ശ്രദ്ധയിൽപ്പെട്ട മെട്രോ അധികൃതർ…

Read More

കബ്ബൺ പാർക്കിലെ സ്വകാര്യ പദ്ധതികൾക്കെതിരെ പൗരന്മാർ രംഗത്ത്

ബെംഗളൂരു : ബെംഗളൂരുവിലെ സ്വിസ് കോൺസുലേറ്റ് ‘ബേൺ പരൗർസ്’ ( ഒരേ സ്ഥലത്ത് നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന വൃത്താകൃതിയിലുള്ള പാത) അവതരിപ്പിക്കാൻ നിർദ്ദേശിച്ചപ്പോൾ, അതേസമയം കബ്ബൺ പാർക്കിൽ ‘യൂണികോൺ വിത്ത് ഫ്ലൈയിംഗ് ഹോഴ്സ്’ പ്രതിമ സ്ഥാപിക്കാൻ റേസർ പേ നിർദ്ദേശിച്ചു. എന്നാൽ, ഈ നടപടി പൗരന്മാരിൽ നിന്ന് അതൃപ്‌തി ഉണ്ടാക്കി. “സ്വിറ്റ്സർലൻഡിൽ നിന്ന് ബെംഗളൂരുവിലേക്ക് ബേൺ പാർക്കേഴ്സ് എന്ന ആശയം അവതരിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. 1968-ൽ സൂറിച്ചിലാണ് ആദ്യത്തെ പാർകോറുകൾ (ഫിറ്റ്നസ്/വൈറ്റാലിറ്റി ട്രയൽ) സൃഷ്ടിച്ചത്. വിഐടിഎ പാർകോഴ്സ് ഫൌണ്ടേഷൻ കമ്മ്യൂണിറ്റികൾക്കായുള്ള ഐറീ സ്‌പോർട്‌സിനെയും…

Read More

കബ്ബൺ പാർക്കിനുള്ളിൽ വളർത്തു നായ നിരോധനം നിർത്തിവച്ചു

ബെംഗളൂരു: നഗരത്തിലെ വളർത്തുമൃഗങ്ങൾക്ക് ഏറ്റവും അനുയോജ്യമായതും തുറസ്സായ സ്ഥലവുമായ കബ്ബൺ പാർക്കിനുള്ളിൽ വളർത്തുനായ്ക്കളുടെ പ്രവേശനം നിരോധിക്കണമെന്ന നിർദ്ദേശം ഹോർട്ടികൾച്ചർ വകുപ്പ് ചൊവ്വാഴ്ച നിർത്തിവച്ചു. ബംഗളൂരു സെൻട്രൽ എംപി പി സി മോഹന്റെ പാർലമെന്റ് മണ്ഡലത്തിന് കീഴിൽ നിരവധി പൊതു കോലാഹലത്തെ തുടർന്നാണ് നടപടി. ബെംഗളൂരു കബ്ബൺ പാർക്കിൽ വളർത്തുനായ്ക്കളെ പ്രവേശിപ്പിക്കുന്നത് നിരോധിക്കണമെന്ന നിർദേശവുമായി ബന്ധപ്പെട്ട് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്നയുമായി ചർച്ച നടത്തി. തുടർന്ന് വളർത്തുമൃഗങ്ങൾക്കുള്ള നിരോധനം ഹോർട്ടികൾച്ചർ വകുപ്പ് താൽക്കാലികമായി തടഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി പിസി മോഹൻ ട്വീറ്റ് ചെയ്തത് ആയിരക്കണക്കിന്…

Read More

കബ്ബൺ പാർക്കിൽ വളർത്തുമൃഗങ്ങളെ നിരോധിക്കണമെന്ന നിർദേശത്തിനെതിരെ ബെംഗളൂരു മൃഗസ്‌നേഹികൾ

ബെംഗളൂരു : ബെംഗളൂരുവിലെ കബ്ബൺ പാർക്കിനുള്ളിൽ വളർത്തുമൃഗങ്ങളെ നിരോധിക്കാനുള്ള കർണാടക സർക്കാരിന്റെ പദ്ധതി ബെംഗളൂരു മൃഗസ്‌നേഹികളെ അസ്വസ്ഥനാക്കി, ഈ നിർദ്ദേശം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രചാരണം ഇവർ ആരംഭിച്ചിട്ടുണ്ട്. കബ്ബൺ പാർക്കിനുള്ളിൽ വളർത്തുമൃഗങ്ങൾക്ക് നിരോധനം ഏർപ്പെടുത്താൻ അടുത്തിടെ ഒരു ഉന്നതതല സമിതി തീരുമാനിച്ചു, തീരുമാനം വ്യക്തമാക്കുന്ന ബാനറുകൾ ജൂലൈ 1 മുതൽ ഗേറ്റുകളിൽ സ്ഥാപിക്കും. ശ്രീ ചാമരാജേന്ദ്ര പാർക്ക് എന്നറിയപ്പെടുന്ന കബ്ബൺ പാർക്കിൽ വളർത്തുമൃഗങ്ങളെ നിരോധിക്കണമെന്ന നിർദ്ദേശം സർക്കാർ മുന്നോട്ട് വെച്ചിരുന്നു. അതേസമയം, പാർക്കുകളിലും പൂന്തോട്ടങ്ങളിലും മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചതായി 300-ലധികം പരാതികൾക്ക് ശേഷം. മറ്റുള്ളവയ്ക്ക് ഭീഷണിയായി…

Read More

നിശബ്ദമായ കബ്ബൺ പാർക്കിനായി അണിനിരന്ന് വിദ്യാർത്ഥികൾ 

ബെംഗളൂരു: വാഹന ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനുള്ള ബോധവൽക്കരണ കാമ്പയിനിന്റെ ഭാഗമായി, സിറ്റിസൺസ് ഫോർ സിറ്റിസൺസ് (C4C) പ്രവർത്തകരും , മൗണ്ട് കാർമൽ കോളേജിലെ 50 ഓളം വിദ്യാർത്ഥികളും കയ്യിൽ പ്ലക്കാർഡുകളുമായി, കബ്ബൺ പാർക്കിനുള്ളിലെ പ്രധാന വാഹന ഗതാഗതയോഗ്യമായ റോഡുകളിൽ നിന്നു. കബ്ബൺ പാർക്കിനെ നിശബ്‌ദ/ ഹോണടിക്കാത്ത മേഖലയായി അറിയിക്കാൻ സിറ്റി ട്രാഫിക് പോലീസിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ഗതാഗതം, ഹോർട്ടികൾച്ചർ, സെറികൾച്ചർ പ്രിൻസിപ്പൽ സെക്രട്ടറി രാജേന്ദർ കതാരിയയാണ് ഇത് സംബന്ധിച്ച നിവേദനം സ്വീകരിച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ളതും ഒരു നാഴികക്കലുമായ സ്ഥലമാണ് കബ്ബൺ പാർക്കെന്നും,…

Read More

നോ ഹോണിംഗ് സോണാകാനൊരുങ്ങി കബ്ബൺ പാർക്ക്

ബെംഗളൂരു: കബ്ബൺ പാർക്കിന് ‘നോ ഹോണിംഗ് സോൺ’ പദവി ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡോ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു. നിങ്ങളുടെ സ്‌നീക്കറുകൾ ധരിച്ച് കബ്ബൺ പാർക്കിൽ ശാന്തവും സമാധാനവും നിറഞ്ഞ പ്രഭാത നടത്തത്തിന് തയ്യാറായിക്കോളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കബ്ബൺ പാർക്ക് ‘നോ ഹോണിംഗ് സോൺ ആയി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പോകുകയാണെന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വീഴ്ച വരുത്തുന്നയാൾക്ക് കനത്ത പിഴ ചുമത്തുമെന്നും ”ഡോ ഗൗഡ പറഞ്ഞു. പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണ ഗ്രൂപ്പുകളും നിരവധി കാൽനടയാത്രക്കാരും…

Read More

കബ്ബൺ പാർക്കിൽ പൈതൃക ഘടനകൾ സംരക്ഷിക്കും

ബെംഗളൂരു: കബ്ബൺ പാർക്കിലെ പൈതൃക കെട്ടിടങ്ങളെ പാർക്ക് സോണിൽ നിന്ന് ഒഴിവാക്കാനുള്ള നിർദേശം സർക്കാരിന്റെ മുന്നിലില്ലെന്ന് ഹോർട്ടികൾച്ചർ മന്ത്രി മുനിരത്‌ന കൗൺസിലിനെ അറിയിച്ചു. കബ്ബൺ പാർക്കിലെ സെഞ്ച്വറി ക്ലബ്ബിന്റെ നവീകരണം സുഗമമാക്കുന്നതിന് പാർക്ക് സോണിൽ നിന്ന് ഒഴിവാക്കണമെന്ന വിഷയം ബിജെപി എംഎൽസി തേജസ്വിനി ഗൗഡ ഉന്നയിച്ചിരുന്നു. ക്ലബ്ബ് പാർക്ക് സോണിന്റെ പരിധിയിൽ വരുന്നതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾ നിരോധിച്ചതായും ഗൗഡ പറഞ്ഞു. എന്നാൽ കബ്ബൺ പാർക്കിലെ പൈതൃക നിർമിതികൾ സംരക്ഷിക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്നാണ് മന്ത്രി മറുപടിയായി പറഞ്ഞത്. ഞങ്ങൾ ഒരു കെട്ടിടം ഒഴിവാക്കിയാൽ, മറ്റുള്ളവരും പുതിയ…

Read More

കബ്ബൺ പാർക്ക് സൈലന്റ് സോൺ ആക്കണമെന്ന ആവശ്യം ശക്തമാകുന്നു.

ബെംഗളൂരു: കബ്ബൺ പാർക്കിനെ ‘നോ ഹോണിംഗ് സോൺ’ ആയി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സർക്കാരിനോടും ട്രാഫിക് പോലീസിനോടും ബെംഗളൂരുകാരും സിറ്റിസൺസ് ഫോർ സിറ്റിസൺസ് (സി4സി) അംഗങ്ങളും ആവശ്യപ്പെട്ടു. സി4സി അംഗങ്ങൾ ട്രാഫിക് പോലീസിന് രേഖാമൂലം അപേക്ഷ നൽകിയെങ്കിലും കബ്ബൺ പാർക്കിലും ബാലഭവനിലും ബെംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് അറ്റകുറ്റപ്പണികളും നിർമ്മാണ പ്രവർത്തനങ്ങളും ഇപ്പോൾ ഏറ്റെടുക്കുന്നതിനാൽ തീരുമാനത്തിന് സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പ്രതികരിച്ചത്. ഈ നീക്കത്തിന് രാവിലെയും വൈകുന്നേരവും നടക്കാൻ പോകുന്നവരുടെയും പരിസ്ഥിതി സഹായ ഗ്രൂപ്പുകളുടെയും വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്ന സംഘടനകളുടെയും പിന്തുണയും ലഭിച്ചട്ടുണ്ട്.

Read More
Click Here to Follow Us