നോ ഹോണിംഗ് സോണാകാനൊരുങ്ങി കബ്ബൺ പാർക്ക്

ബെംഗളൂരു: കബ്ബൺ പാർക്കിന് ‘നോ ഹോണിംഗ് സോൺ’ പദവി ഏതാനും ദിവസങ്ങൾക്കുള്ളിൽ നൽകുമെന്ന് ട്രാഫിക് പോലീസ് ജോയിന്റ് കമ്മീഷണർ ഡോ ബി ആർ രവികാന്ത ഗൗഡ അറിയിച്ചു. നിങ്ങളുടെ സ്‌നീക്കറുകൾ ധരിച്ച് കബ്ബൺ പാർക്കിൽ ശാന്തവും സമാധാനവും നിറഞ്ഞ പ്രഭാത നടത്തത്തിന് തയ്യാറായിക്കോളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

  സ്ക്രീൻ യുഗത്തിൽ കുട്ടികളെ വീണ്ടും പുസ്തകപ്രേമികളാക്കാൻ രണ്ട് ടെക്കികൾ: അപ്പാർട്ട്മെന്റുകൾക്കായി 'ബുക്സ് ട്രൈബ്' കൂട്ടായ്മ

കബ്ബൺ പാർക്ക് ‘നോ ഹോണിംഗ് സോൺ ആയി പ്രഖ്യാപിക്കുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ പോകുകയാണെന്നും അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ, വീഴ്ച വരുത്തുന്നയാൾക്ക് കനത്ത പിഴ ചുമത്തുമെന്നും ”ഡോ ഗൗഡ പറഞ്ഞു.

പരിസ്ഥിതി പ്രവർത്തകരുടെ പിന്തുണ ഗ്രൂപ്പുകളും നിരവധി കാൽനടയാത്രക്കാരും ഇതിനോടകം പുതിയ പദവിയെ സ്വാഗതം ചെയ്തിട്ടുണ്ട്. സമാധാനത്തിനും ശുദ്ധവായുവിനും വേണ്ടി ആളുകൾ പോകുന്ന നഗരത്തിന്റെ പ്രധാന ശ്വാസകോശ സ്ഥലമാണ് കബ്ബൺ പാർക്ക് എന്നും വക്താക്കൾ കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെം​ഗളൂരുവിൽ ഓർഡർ ചെയ്യുന്നത് ഡ്രസ്സും ഗാഡ്‌ജെറ്റും മാത്രമല്ല, ഇനി ബിരിയാണിയും വരും! ആപ്പ് ഭീമന്മാർക്ക് എട്ടിന്റെ പണിയുമായി ഫ്ലിപ്കാർട്ടിന്റെ മാസ്റ്റർ പ്ലാൻ
[masterslider id="10"]

Related posts