പളനി സ്വാമിയില്‍ വിശ്വാസം.

ചെന്നൈ: തമിഴ്‌നാട്ടില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍, പ്രതിപക്ഷ അംഗങ്ങളെ പുറത്താക്കിയ ശേഷം നടത്തിയ വിശ്വാസ വോട്ടെടുപ്പില്‍ പളനി സ്വാമിക്ക് ജയം. 122 പേര്‍ പളനി സ്വാമിക്ക് വോട്ട് ചെയ്തു. 11 വോട്ടുകള്‍ പനീര്‍ സെല്‍വത്തിന് ലഭിച്ചു. ഡിഎം.കെ അംഗങ്ങളെ ബലം പ്രയോഗിച്ച് സഭയില്‍നിന്ന് പുറത്താക്കിയ ശേഷം, ഭരണപക്ഷ അംഗങ്ങള്‍ മാത്രമുള്ള സഭയില്‍ നടത്തിയ വോട്ടെടുപ്പിലാണ് പളനി സ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടിയത്.

രണ്ട് തവണ നിര്‍ത്തിവെച്ചശേഷം മൂന്ന് മണിക്ക് സഭ ചേര്‍ന്നാണ് വി്വൊസ വോട്ടെടുപ്പ് നടന്നത്. രഹസ്യ വോട്ടെടുപ്പ് വേണമെന്ന പ്രതിപക്ഷ ആവശ്യം ഗൗനിക്കാതെ വോട്ടെടുപ്പ് തുടരാനുള്ള സ്പീക്കറുടെ തീരുമാനത്തെ തുടര്‍ന്നാണ് രണ്ടു തവണയും അക്രമവും സഭ നിര്‍ത്തിവെക്കലും ഉണ്ടായത്. നേരത്തെ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചു. അദ്ദേഹത്തെ ഘെരാവോ ചെയ്തു. ഒരു ഡിഎം.കെ അംഗം സ്പീക്കറുടെ കസേരയില്‍ കയറിയിരുന്നു. ശേഷം കസേരകളും മേശയും തകര്‍ത്തു. മൈക്രോഫോണ്‍ എടുത്തെറിഞ്ഞു. അതിനിടെ, പൊലീസ് സഭയ്ക്ക് അകത്തേക്ക് പ്രവേശിച്ചു. ഇതിനെ തുടര്‍ന്ന് സ്പീക്കറെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് പുറത്തുകൊണ്ടുപോവുകയായിരുന്നു. സഭ ഒരു മണിവരെ നിര്‍ത്തിവെക്കുകയും ചെയ്തു.

തുടര്‍ന്ന് ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. തന്നെ ഡിഎംകെ അംഗങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി സ്പീക്കര്‍ സഭയോട് പറഞ്ഞു. അക്രമം നടത്തിയ ഡിഎംകെ അംഗങ്ങളെ പുറത്താക്കിയ ശേഷം വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎംകെ. അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ചെറുത്തുനിന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എം.എല്‍.എമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, വോട്ടെടുപ്പ് വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മണി വരെ സഭ വീണ്ടും നിര്‍ത്തിവെച്ചത്. തുടര്‍ന്നാണ് പ്രതിപക്ഷ അംഗങ്ങളെ ബലംപ്രയോഗിച്ച് പുറത്താക്കിയ ശേഷം വോട്ടെടുപ്പ് നടന്നത്.

വിശ്വാസ വോട്ടെടുപ്പിനായി 11 മണിക്കാണ് സഭ ചേര്‍ന്നത്. മുഖ്യമന്ത്രി പളനി സ്വാമി തുടര്‍ന്ന് വിശ്വാസ പ്രമേയം അവതരിപ്പിച്ചു. ‘ഈ സര്‍ക്കാര്‍ ഇവിടത്തെ എം.എല്‍എമാരില്‍നിന്നു വിശ്വാസം തേടുന്നു എന്ന ഒറ്റവരി പ്രമേയമാണ് അവതരിപ്പിച്ചത്. തുടര്‍ന്ന് വോട്ടെടുപ്പ് തുടങ്ങാന്‍ സ്പീക്കര്‍ നിര്‍ദേശം നല്‍കി.

38 അംഗങ്ങള്‍ വീതമുള്ള ആറു ബ്ലോക്കുകളിലായാണ് സഭാംഗങ്ങള്‍ ഇരുന്നിരുന്നത്. ഇവരുടെ വോട്ടുകള്‍ കൃത്യമായി എടുക്കാന്‍ ആറു ബോക്‌സുകളുണ്ട്. ഓരോ ബോക്‌സിലും ഓരോ നിയമസഭാ സെക്രട്ടറിമാര്‍. വിശ്വാസപ്രമേയത്തെ അനുകൂലിക്കുന്നവര്‍ എണീറ്റ് നില്‍ക്കണമെന്ന് ഓരോ ബ്ലോക്കുകളോടും സ്പീക്കര്‍ ആവശ്യപ്പെടും. ആര് അനുകൂലിക്കുന്നു, എതിര്‍ക്കുന്നു, വിട്ടു നില്‍ക്കുന്നു എന്നീ വിവരങ്ങള്‍ സെക്രട്ടറിമാര്‍ എണ്ണിയെടുക്കും. ഇവര്‍ ഈ വിവരം സ്പീക്കര്‍ക്ക് കൈമാറും. ഇതായിരുന്നു രീതി.

എന്നാല്‍, തുടക്കത്തില്‍ തന്നെ ഡിഎംകെ നേതാവ് എം കരുണാനിധി എഴുന്നേറ്റ് നിന്ന് രഹസ്യ വോട്ടെുപ്പ് വേണമെന്ന് ആവശ്യപ്പെട്ടു. പനീര്‍ സെല്‍വത്തെ സംസാരിക്കാന്‍ അനുവദിക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍, ശശികല പക്ഷത്തെ പ്രമുഖനായ സ്പീക്കര്‍ ഇതിന് അനുവദിച്ചില്ല. അദ്ദേഹം വോട്ടെടുപ്പിനുള്ള നടപടികള്‍ ആരംഭിച്ചു. ആദ്യ ബ്‌ളോക്ക് പളനി സ്വാമിക്ക് അനുകൂലമായി വോട്ട് ചെയ്തു. അതിനിടെ, പ്രതിക്ഷ അംഗങ്ങള്‍ ബഹളം ആരംഭിച്ചു. തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തി വെച്ചു. അതിനു ശേഷം പളനി സ്വാമിക്ക് പ്രസംഗിക്കാന്‍ അനുവാദം നല്‍കി. രഹസ്യ വോട്ടെടുപ്പ് വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്പീക്കര്‍ ഇത് അനുവദിച്ചില്ല. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് അംഗങ്ങളും രഹസ്യ വോട്ടെടുപ്പ് ആവശ്യപ്പെട്ടുവെങ്കിലും സ്പീക്കര്‍ അതു വകവെയ്ക്കാതെ വോട്ടെടുപ്പ് പുനരാരംഭിക്കാന്‍ തീരുമാനിച്ചു.

ഇതിനെ തുടര്‍ന്നാണ് വീണ്ടും ബഹളമുണ്ടായത്. തുടര്‍ന്ന്, നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സ്പീക്കറെ ഘെരാവോ ചെയ്തു. സ്പീക്കറുടെ കസേരകളും മേശയും തകര്‍ത്തു. സ്പീക്കറെ കൈയേറ്റം ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്നാണ് പൊലീസ് സഭയ്ക്ക് അകത്തേക്ക് കയറിയത്. അതിനിടെയാണ് സഭ ഒരു മണി വരെ നിര്‍ത്തിവെച്ചതായി സ്പീക്കര്‍ അറിയിച്ചത്.

തുടര്‍ന്ന് ഒരു മണിക്ക് സഭ വീണ്ടും ചേര്‍ന്നു. തന്നെ ഡിഎംകെ അംഗങ്ങള്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതായി സ്പീക്കര്‍ സഭയോട് പറഞ്ഞു. അക്രമം നടത്തിയ ഡിഎംകെ അംഗങ്ങളെ പുറത്ത്ാക്കിയ ശേഷം വോട്ടെടുപ്പ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡിഎംകെ. അംഗങ്ങളെ പുറത്താക്കാന്‍ ശ്രമിച്ചുവെങ്കിലും അവര്‍ ചെറുത്തുനിന്നു. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരും എം.എല്‍.എമാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതിനിടെ, വോട്ടെടുപ്പ് വീണ്ടും നടത്താന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ഇതിനെ തുടര്‍ന്നാണ് മൂന്ന് മണി വരെ സഭ വീണ്ടും നിര്‍ത്തിവെച്ചത്.

സഭ നിര്‍ത്തിവെച്ചെങ്കിലും സഭയില്‍ തന്നെ നിലയുറപ്പിച്ച എംകെ സ്റ്റാലിന്‍ അടക്കമുള്ള ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ച് പുറത്താക്കിയ ശേഷമാണ് സഭ വീണ്ടും ചേര്‍ന്നത്. ഉടന്‍ തന്നെ വിശ്വാസ വോട്ടെടുപ്പ് നടന്നു.

11 അംഗങ്ങള്‍ എതിര്‍ വോട്ട് രേഖപ്പെടുത്തിയ സംഭവമാണ് ഇതിലേറ്റവും ശ്രദ്ധേയം. വിശ്വാസ വോട്ടെടുപ്പില്‍ പാര്‍ട്ടി വിപ്പ് ലംഘിച്ച് സര്‍ക്കാറിന് എതിരെ വോട്ട് ചെയ്ത 11 എഐഡിഎംകെ എം.എല്‍.എമാര്‍ക്ക് എന്തു സംഭവിക്കും? ഈ ചോദ്യമാണ് തമിഴ്ക രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഉയരുന്നത്. പാര്‍ട്ടി വിപ്പ് ലംഘിച്ചതിന് ഇവര്‍ക്കെതിരെ നടപടി എടുക്കാം. അങ്ങനെയെങ്കില്‍, ഇവര്‍ അയോഗ്യരാവും. 11 മണ്ഡലങ്ങളില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

എന്നാല്‍, ശശികലയാണ് എഐഡിഎംകെ എം.എല്‍.എമാര്‍ക്ക് വിപ്പ് നല്‍കിയത്. അവര്‍ ജയിലില്‍ പോവുകയും എതിര്‍ വിഭാഗം അവരെ ജനറല്‍ സെക്രട്ടറിയായി കാണുന്നില്ലെന്ന് വ്യക്തമാക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂറുമാറ്റ നിയമം പ്രയോഗിക്കാനാവുമോ എന്ന സാങ്കേതിക പ്രശ്‌നമുണ്ട്. പനീര്‍ സെല്‍വത്തിന് വോട്ട് ചെയ്യണമെന്ന് ഈ വിഭാഗം മറ്റൊരു വിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us