കാറിനുള്ളിൽ യുവ ഡോക്‌ടറെ മരിച്ച നിലയില്‍

ബിരുദാനന്തര ബിരുദം നേടിയിരുന്ന ഒരു യുവ ഡോക്ടറെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്‌നാട്ടിലെ കൊടൈക്കനാലിനടുത്താണ് സംഭവം.

കടക്കെണിയിലായിരുന്ന ഡോക്ടര്‍ സ്വയം ഇന്‍ട്രാവെനസ് ഫ്‌ലൂയിഡുകള്‍ കുത്തിവച്ച ശേഷം ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.

ഡോ. ജോഷ്വ സാംരാജ് സേലത്ത് എംഡി പഠിക്കുകയും മധുരയിലെ ഒരു ആശുപത്രിയില്‍ ജോലി ചെയ്യുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

  മുഖ്യമന്ത്രി നിർണ്ണയം നിർണ്ണായക ഘട്ടത്തിൽ; പ്രഖ്യാപനത്തിന് കാത്തിരിക്കണം; ഗ്രൂപ്പ് പോര് അവസാനിപ്പിക്കാൻ കർശന നിർദ്ദേശവുമായി ഹൈക്കമാൻഡ്

കൊടൈക്കനാലിനടുത്തുള്ള പൂമ്പാറൈയിലെ ഒരു വിദൂര വനപ്രദേശത്ത് മൂന്ന് ദിവസമായി അദ്ദേഹത്തിന്റെ കാര്‍ പാര്‍ക്ക് ചെയ്ത നിലയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പോലീസിനെ അറിയിച്ചു.

തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കാറില്‍ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. കുടുംബത്തോട് മാപ്പ് ചോദിക്കുന്നതായാണ് കുറിപ്പിലുള്ളത്.

കാറിനുള്ളിലിരുന്ന് ഐവി ഫ്‌ളൂയിഡ് ശരീരത്തില്‍ കുത്തിവച്ചാണ് മരണപ്പെട്ടതെന്നാണ് പ്രാഥമിക കണ്ടെത്തല്‍.

പോസ്റ്റുമോര്‍ട്ടത്തിനുശേഷമേ ഇക്കാര്യം സ്ഥിരീകരിക്കാനാവൂവെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓർഡർ നൽകിയത് 2000 രൂപയുടെ സാധനങ്ങൾ; മടങ്ങിയത് നോട്ടുമാലയുമായി: വൈറലായി ബ്ലിങ്കിറ്റ് ഡെലിവറി ബോയിയുടെ വീഡിയോ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറുന്നു
[masterslider id="10"]

Related posts